UPDATES

സിനിമാ വാര്‍ത്തകള്‍

ബോക്സ് ഓഫീസിലും ‘തണ്ണീർ മത്തന്’ ഇരട്ടി മധുരം; 1.75 കോടി ബഡ്ജറ്റിൽ നിന്ന് 30 കോടി ഗ്രോസ് കളക്ഷനിലേക്ക്

ഇക്കൊല്ലം ബോക്സ് ഓഫീസിൽ മികച്ച നേട്ടം സ്വന്തംമാക്കിയ ചിത്രങ്ങളിൽ നാലാമതാണ് തണ്ണീർമത്തൻ ദിനങ്ങൾ

നവാഗതനായ ഗിരീഷ് എഡിയുടെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. കുമ്പളങ്ങി നെറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ഒരു കൂട്ടം കുട്ടികളുടെ പ്ലസ് ടു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രം ഒരു കോമഡി എന്റർടൈനറാണ്. തങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ നോസ്റ്റാൾജിയ നല്ല മധുരമുള്ള തണ്ണിമത്തൻ പോലെ പ്രേക്ഷകരെ ഓർമിപ്പിക്കും വിധമാണ് സംവിധായകന്‍ ഗിരീഷ് എ.ഡി ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികാരങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഈ വർഷം ഇറങ്ങിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ.

30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്‌സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. കൂടാതെ ഇക്കൊല്ലം ബോക്സ് ഓഫീസിൽ മികച്ച നേട്ടം സ്വന്തംമാക്കിയ ചിത്രങ്ങളിൽ നാലാമതാണ് തണ്ണീർമത്തൻ ദിനങ്ങൾ. ലൂസിഫർ, മധുരരാജ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉള്ളത്.

സംവിധായകൻ ഗിരീഷിനൊപ്പം ദിനോയ് പൗലോസ് കൂടി ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോണും വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.

സമീപ കാലത്ത് സ്കൂൾ ജീവിതം ആസ്പദമാക്കി വന്ന സിനിമകളിൽ ഉള്ള ഏച്ചുകെട്ടുകൾ ഒന്നും തന്നെ ഈ സിനിമയിൽ കാണാൻ കഴിയില്ല. ആദ്യ സീൻ മുതൽ തന്നെ പ്രേക്ഷകനെ തങ്ങളുടെ സ്കൂൾ ജീവിതം ഓർമിപ്പിക്കുന്ന ഓരോ സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്ന് പോകുന്നത്. പുതിയ ക്ലാസ്സിലെ ആദ്യ ദിനം മുതൽ ആദ്യ പ്രണയത്തിന്റെ സൗന്ദര്യവും, ക്രിക്കറ്റ് സെലെക്ഷനിലേ ആവേശവും, പരീക്ഷകളും, ടൂറിനു മുൻപുള്ള ചിക്കന്‍പോക്സ് വരെ നീളുന്ന നൊസ്റ്റാൾജിയ ആണ് ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുക.

Also Read: “കഴിഞ്ഞ പ്രളയത്തിന് 74 ദിവസങ്ങള്‍ ക്യാമ്പിലായിരുന്നു, ഇത്തവണയും പോയി, അടുത്ത തവണയും പോണം, ഇതിനൊന്നും ഒരറുതിയില്ലേ?”; ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമത്തിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍