UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍വാടി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തുക; ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ ഉടൻ ടെലിക്കാസ്റ്റെന്ന് വ്യാജ പ്രചരണം

ട്വിറ്ററിലൂടെയാണ് പ്രധാനമായും പ്രചരണം നടക്കുന്നതെന്നും റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ചിത്രം ടി.വിയില്‍ വരുമെന്ന പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അണിയറക്കാരുടെ വിശദീകരണം.

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി നിറഞ്ഞ സദസ്സുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളു’ടെ പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍. ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ ടെലിക്കാസ്റ്റ് ചെയ്യുമെന്ന പ്രചരണം വ്യാജമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കണമെന്നും സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാര്‍വാടി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തണമെന്നും ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളു’ടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

ട്വിറ്ററിലൂടെയാണ് പ്രധാനമായും പ്രചരണം നടക്കുന്നതെന്നും റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട ചിത്രം ടി.വിയില്‍ വരുമെന്ന പ്രചരണം സിനിമയുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അണിയറക്കാരുടെ വിശദീകരണം.

മലയാള സിനിമയില്‍ ഈയടുത്തായി പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഗിരീഷ് എ.ഡി ഒരുക്കിയ ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി ആദ്യാവസാനം ചിത്രത്തിലുള്ളത്.

ALSO READ: EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍