UPDATES

സിനിമാ വാര്‍ത്തകള്‍

ജയസൂര്യയുടെ ‘തൃശൂർ പൂര’ത്തിന് പൂരനഗരിയില്‍ ടൈറ്റില്‍ ലോഞ്ച്

സംഗീതസംവിധായകന്‍ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും രചിക്കുന്നു ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ രാജേഷ് മോഹനനാണ്.

ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യ വിജയ് ബാബു കൂട്ടുകെട്ടാൽ മറ്റൊരു ചിത്രമെത്തുന്നു. ‘തൃശൂർ പൂരം’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പൂര നഗരിയില്‍ വെച്ച് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിർവഹിച്ചു.

സംഗീതസംവിധായകന്‍ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും രചിക്കുന്നു ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ രാജേഷ് മോഹനനാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും രതീഷ് വേഗ തന്നെയാണ്.
ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ തൃശ്ശൂര്‍ ഭാഷ ഉപയോഗിച്ച താരമാണ് ജയസൂര്യയെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ബിഗ് ബോസ് എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനാണ്യ സാബു മോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൂരത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതകഥ പറയുകയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപോർട്ടുകൾ.ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല.

2016ലാണ് താൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകൻ രതീഷ് വേഗ വാർത്തകൾ പുറത്ത് വിട്ടത്. എന്നാൽ പിന്നീട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ‘ഇടി’, ‘മോഹൻലാൽ’ എന്നീ ചിത്രങ്ങൾ ഒരുക്കിയ സാജിദ് യഹിയ ആണ് തന്റെ ആദ്യ ചിത്രം സംവിധാനംചെയുക എന്നാണ് രതീഷ് വേഗ അന്ന് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായപ്പോൾ നവാഗതനായ രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജൂൺ എന്ന ചിത്രത്തിന് ശേഷം ഫ്രൈഡേ ഫിലിം ഹോക്‌സിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററിൽ എത്തും.
r

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍