UPDATES

സിനിമാ വാര്‍ത്തകള്‍

സ്വ​ദേ​ശാ​ഭി​മാ​നി​ രാമകൃഷ്ണ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകൻ ടോവിനോ, സെ​ബാ​സ്റ്റ്യ​ൻ ​പോ​ൾ ​തി​ര​ക്ക​ഥാ​കൃ​ത്ത്

പ്ര​മോ​ദ് പയ്യന്നൂരാണ് ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്

കേരളത്തിന്റെ ധീ​ര​നാ​യ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​സ്വ​ദേ​ശാ​ഭി​മാ​നി​ ​രാ​മ​കൃ​ഷ്‌​ണ ​പി​ള്ള​യു​ടെ​ ​ജീ​വി​തം വെള്ളിത്തിരയിലേക്ക്. ടൊ​വി​നോ​ ​തോ​മ​സാ​ണ് ​സ്വ​ദേ​ശി​ഭി​മാ​നി​ ​രാ​മ​കൃ​ഷ്ണ​പി​ള്ള​യാ​കു​ന്നത്. ​പ്ര​മോ​ദ് പയ്യന്നൂരാണ് ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്. ​മു​തി​ർ​ന്ന​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​മു​ൻ​ ​എം.​പി​യു​മാ​യ​ ​സെ​ബാ​സ്റ്റ്യ​ൻ​പോ​ളാ​ണ് ചിത്രത്തിന്റെ ​തി​ര​ക്ക​ഥാ​കൃ​ത്ത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രം ഈ വർഷം തന്നെ തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാല്യകാല സഖി എന്ന ചിത്രത്തിന് ശേഷം ​ ​പ്ര​മോ​ദ് ​പ​യ്യ​ന്നൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റു കഥാപാത്രണങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. ​തി​രു​വി​താം​കൂ​റി​ൽ നി​ന്ന് ​നാ​ടു​ക​ട​ത്തി​യ​ത് ​മു​ത​ൽസ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ​ ​അ​ന്ത്യം​ ​വ​രെ​യു​ള്ള​ ​ക​ഥ​യി​ൽ ​ഒ​ട്ടേ​റെ​ ​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ളു​ണ്ട്.​ ​ദീ​ർ​ഘ​കാ​ല​മാ​യു​ള്ള​ ​പ​ഠ​ന​ത്തി​ൽ​ ​നി​ന്നാ​ണ് ​സെ​ബാ​സ്റ്റ്യ​ൻ​ ​പോ​ൾ​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​സി​നി​മാ​റ്റി​ക്കാ​യ​ ​ആ​വി​ഷ്കാ​ര​മാ​യി​രി​ക്കും​ ​ചി​ത്ര​മെ​ന്ന് ​സെ​ബാ​സ്റ്റ്യ​ൻ​ ​പോ​ൾ​ ​പ​റ​ഞ്ഞു. സി​റ്റി​ ​കൗ​മു​ദി​യോ​ട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1878​ ​മു​ത​ൽ​ 1916​ ​വ​രെ​യു​ള്ള​ ​കാ​ല​ഘ​ട്ടം ​പുനരാവിഷ്‌ക്കരിക്കുന്ന ​ ​ചി​ത്രം​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ലാ​ണ് ​ഒരുങ്ങുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍