UPDATES

സിനിമാ വാര്‍ത്തകള്‍

കാക്കിയണിഞ്ഞ് മാസ്സ് ആകാൻ ടൊവീനോ തോമസ്; മാസ്സ് എന്റര്‍ടെയിനര്‍ ‘കൽക്കി’ ഒരുങ്ങുന്നു

പൊലീസ് നായകനായി ആദ്യമായാണ് ടൊവിനോ എത്തുന്നത്

ടൊവീനോ ആദ്യമായി ഒരു പൊലീസ് നായകന്‍റെ വേഷത്തിലെത്തുന്ന ‘കല്‍ക്കി’ ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം ടൊവീനോ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും.

പൃഥ്വിയുടെ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായിട്ടുണ്ടെങ്കിലും പൊലീസ് നായകനായി ആദ്യമായാണ് ടൊവിനോ എത്തുന്നത് . ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ല ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നും ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ പറഞ്ഞിരുന്നു.

ടൊവീനോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ലൂക്കയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, ഉയരെ, വൈറസ്, ജോ, മിന്നല്‍ മുരളി, ആരവം എന്നിവ അണിയറയില്‍ ഒരുങ്ങുന്ന ടൊവീനോ ചിത്രങ്ങളാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ടൊവീനോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍