UPDATES

സിനിമാ വാര്‍ത്തകള്‍

സെന്‍സര്‍ ബോര്‍ഡിന്റെ കട്ടുകൾ റദ്ദാക്കി ട്രിബ്യൂണല്‍ കമ്മറ്റി; എ സര്‍ട്ടിഫിക്കറ്റോടെ ലീന മണിമേഖലയുടെ ‘മാടത്തി’ പ്രദർശിപ്പിക്കാം

തമിഴ്നാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പുതിറൈ വണ്ണാര്‍ വിഭാഗത്തില്‍പ്പെട്ട യുവതിക്കേല്‍ക്കേണ്ടി വന്ന കടുത്ത ജാതി വിവേചനം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘മാടത്തി’.

ലീന മണിമേഖലയുടെ സംവിധാനത്തിൽ എത്തിയ ‘മാടത്തി- ദ അണ്‍ഫെയറി ടെയില്‍’ എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കട്ടുകള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലൈറ്റ് ട്രിബൂണല്‍ കമ്മറ്റി റദ്ദാക്കി. തമിഴ്നാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പുതിറൈ വണ്ണാര്‍ വിഭാഗത്തില്‍പ്പെട്ട യുവതിക്കേല്‍ക്കേണ്ടി വന്ന കടുത്ത ജാതി വിവേചനം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘മാടത്തി’.

ചിത്രത്തിൽ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട പ്രധാനപ്പെട്ട എല്ലാ മാറ്റങ്ങളും അപ്പലൈറ്റ് ട്രിബൂണല്‍ കമ്മറ്റി റദ്ദാക്കുകയായിരുന്നു. അതേസമയം സിനികക്ക് എ സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തു.

നാല് വലിയ മാറ്റങ്ങളുള്‍പ്പെടെ ആറ് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിർദ്ദേശിച്ചത്. എന്നാൽ ഇത് സിനിമയുടെ കഥാഗതിയെ തന്നെ മാറ്റുന്നതാണെന്നാണ് ലീന മണിമേഖല പറഞ്ഞു.അതേസമയം സിനിമയില്‍ കുട്ടിയുടെതായി കാണിക്കുന്ന നഗ്നരംഗവും ചില അസഭ്യ വാക്കുകളും മാറ്റാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ സെന്‍സര്‍ അപ്പലൈറ്റ് കമ്മറ്റി ശരിവെച്ചു. പുകവലിക്കെതിരായ മുന്നറിയിപ്പും സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഉദ്ധരണിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനും അപ്പലൈറ്റ് ട്രിബൂണല്‍ കമ്മറ്റി ആവശ്യപ്പെടുകയും സംവിധായിക അംഗീകരിക്കുകയും ചെയ്‌തു.

ഏതൊരു ആരാധനാമൂര്‍ത്തിക്ക് പിന്നിലും അനീതിയുടെ ഒരു കഥയുണ്ടാകും എന്ന ഉദ്ധരണി നിരവധിയായ ആരാധനാമൂര്‍ത്തികള്‍ക്ക് പിന്നില്‍ ഒരു അനീതിയുടെ ഒരു കഥയുണ്ടാകും എന്ന് തിരുത്താനാണ് അപ്പലൈറ്റ് കമ്മറ്റി ആവശ്യപ്പെട്ടത്. മുറിച്ചുനീക്കാനോ ശബ്ദം ഒഴിവാക്കാനോ നിലവില്‍ ആവശ്യപ്പെട്ട രംഗങ്ങളോ വാക്കുകളോ സിനിമയുടെ ഗതിക്ക് അത്യന്താപേക്ഷികണെന്നും സെന്‍സര്‍ ബോര്‍ഡിന്റെ നിലവിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് സിനിമക്ക് എ സര്‍ട്ടിഫിക്കേഷനോട് കൂടി തന്നെ അനുമതി നല്‍കാൻ കമ്മറ്റി വിലയിരുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍