UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗികാതിക്രമണം: ഹോളിവുഡ് നടന്‍ കെവിന്‍ സ്പേസിനെതിരെ അന്വേഷണം ആരംഭിച്ചു

യുഎസിലും യുകെയിലുമായി നിരവധി ലൈംഗിക അതിക്രമ ആരോപണങ്ങളാണ് സ്‌പേസി നേരിടുന്നത്. മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 56 പേരാണ് ഇതുവരെ സ്‌പേസിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചത്‌

ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസിക്കെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ ആരോപണത്തില്‍ യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പേസിക്കെതിരായ പുതിയ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ മറ്റൊരു ലൈംഗിക ആരോപണത്തിന്റെ അന്വേഷണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 2008ല്‍ തെക്കന്‍ ലണ്ടനിലെ ലാംബെത്തില്‍ വച്ച് ഒരു പുരുഷനെ സ്‌പേസി പീഢിപ്പിക്കാന്‍ ശ്രമിച്ചുവൊണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ആദ്യ ആരോപണം. 2005ലും ഇതേ കൃത്യം സ്‌പേസി ചെയ്തതായി പിന്നീട് ആരോപണം ഉയര്‍ന്നു. എന്നാല്‍ രണ്ട് കേസുകളിലും പരാതിക്കാരുടെ പേര് വെളിപ്പെടുത്താന്‍ ലണ്ടന്‍ സിറ്റി പോലീസ് തയ്യാറായിട്ടില്ല.

യുഎസിലും യുകെയിലുമായി നിരവധി ലൈംഗിക അതിക്രമ ആരോപണങ്ങളാണ് സ്‌പേസി നേരിടുന്നത്. മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 56 പേരാണ് ഇതുവരെ സ്‌പേസിക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി തങ്ങളെ സമീപിച്ചതെന്ന് സ്‌പേസി 2003 മുതല്‍ 2015 വരെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ഓള്‍ഡ് വിക് തിയേറ്റര്‍ വ്യക്തമാക്കി. ഇതില്‍ 14 എണ്ണം വളരെ ഗുരുതരമാണെ് കമ്പനി അധികൃതര്‍ അറിയിച്ചു. പരാതിക്കാരോട് പോലീസിനെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് തിയേറ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേറ്റ് വരാഹ് പറഞ്ഞു.

ഹാര്‍വെക്ക്  വെയ്ന്‍സ്റ്റെയ്‌നെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് സ്‌പേസിയുടെ പെരുമാറ്റം പൊതുജന ശ്രദ്ധ ആകര്‍ഷിച്ചത്. സ്‌പേസി തന്നെ വശീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തനിക്ക് 14 വയസും സ്‌പേസിക്ക് 26 വയസുമായിരുന്നു എന്ന നടന്‍ അന്തോണി റാപ്പിന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹത്തില്‍ വലിയ ഞെട്ടല്‍ സമ്മാനിച്ചിരുന്നു. മുപ്പത് വര്‍ഷം മുമ്പ് നടന്ന ആ സംഭവത്തെ കുറിച്ച് താന്‍ ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ റാപ്പിനോട് മാപ്പ് പറയുന്നുവെന്നുമായിരുന്നു സ്‌പേസിയുടെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍