UPDATES

സിനിമാ വാര്‍ത്തകള്‍

സ്‌കേറ്റിംഗ് ബോര്‍ഡിൽ കിടിലൻ ലുക്കിൽ ഷെയിൻ നിഗം; ‘ഉല്ലാസം’ ഊട്ടിയില്‍ പുരോഗമിക്കുന്നു

സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുകയാണ്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് നായിക

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടനാണ് ഷെയ്ന്‍ നിഗം. ഈ വർഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാവുകയും പ്രേക്ഷരുടെ കൈയ്യടി നേടുകയും ചെയ്‌തു. മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റ്‌സും’ അനുരാജ് മനോഹറിന്റെ ‘ഇഷ്‌കും’ അങ്ങനെ രണ്ട് മികവുറ്റ സിനിമകളാണ് ഈ വർഷം ഇതുവരെ ഷെയിൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒട്ടേറെ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. അക്കൂട്ടത്തില്‍ ഒരു ചിത്രമാണ് നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’.

ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ ഷെയ്‌നിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഒരു സ്‌കേറ്റിംഗ് ബോര്‍ഡില്‍ സഞ്ചരിക്കുന്ന ഷൈനിന്റെ ഫോട്ടോയാണ് പുറത്തെത്തിയത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുകയാണ്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍.

ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാൾ’. ശരത്ത് മേനോൻ ഒരുക്കുന്ന ‘വെയിൽ’ എന്നിവയാണ് ഷെയിൻ നിഗത്തിന്റെ  ഉടൻ പുറത്തിറങ്ങുന്ന മറ്റു ചിത്രങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍