UPDATES

സിനിമാ വാര്‍ത്തകള്‍

ദുൽഖർ കല്യാണി പ്രിയദർശൻ, ശോഭന സുരേഷ് ഗോപി; തലമുറകളുടെ സംഗമവുമായി അനൂപ് സത്യൻ അന്തിക്കാട്

ദുൽഖുർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്

ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇങ്ങനെ ഒരു തലമുറകളുടെ സംഗമം നടക്കുന്നത്. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖുർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

.ശോഭനയോടൊപ്പം അഭിനയിക്കുന്നത് പ്രിയദർശന്റെ മകൾ കല്യാണി. തുല്യ പ്രാധാന്യമുള്ള റോളിൽ സുരേഷ് ഗോപിയും ദുൽഖർ സൽമാനും. സംഗീത സംവിധായകനായി അൽഫോൻസ് ജോസഫും തിരിച്ചെത്തുന്നു. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന  എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെന്നൈയാണ് പ്രധാന ലൊക്കേഷൻ. മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയൽ സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് അനൂപ് സത്യൻ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2013ല്‍ പുറത്തെത്തിയ ‘തിര’യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം .2005-ല്‍ പുറത്തിറങ്ങിയ ചെയ്ത മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍