UPDATES

സിനിമാ വാര്‍ത്തകള്‍

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്കു തിരികെയെത്തിക്കാൻ സാഹചര്യമൊരുക്കണം; കുഞ്ചാക്കോ ബോബന്‍

നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ‌ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയറിയിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്നു നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. മനോരമ ന്യൂസിനോട് ആണ് കുഞ്ചാക്കോ ബോബന്റെ ഈ പ്രതികരണം.

നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ലന്നും, നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച്‌ ‘അമ്മ’ അംഗങ്ങള്‍ക്കു വ്യക്തമായ ധാരണയില്ലാത്തതിനാലാണു സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്നും കുഞ്ചാക്കോ കൂട്ടിചേർത്തു

നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ‌ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം

ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം.ഇക്കാര്യത്തില്‍ നടപടി എടുക്കണമെങ്കില്‍ കോടതിവിധി വന്നാല്‍ മാത്രമേ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയു എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍