UPDATES

സിനിമാ വാര്‍ത്തകള്‍

‘ഉണ്ട’: ആഴത്തിൽ തുളഞ്ഞു കയറുന്ന നിലപാടുകൾ, കാണാൻ ആഗ്രഹിക്കുന്ന മമ്മൂക്ക ഷോ; സിനിമയുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെ

ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ‘ഉണ്ട’ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. മമ്മൂട്ടി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്.

ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ‘ഉണ്ട’ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

‘ആഴത്തിൽ തുളഞ്ഞു കയറുന്ന നിലപാടുകൾ കൊണ്ടും മേക്കിങ്ങിലെ മികവുകൊണ്ടും അതിലേറെ കുറേ നാളായി കാണാൻ ആഗ്രഹിക്കുന്ന മമ്മൂക്ക ഷോ കൊണ്ടും outstanding ആണ് ഉണ്ട..’ ഷിനാജ് ഹുസൈൻ എന്ന പ്രേക്ഷകന്റെ പ്രതികരണം ഇങ്ങനെ

‘ഉണ്ട’യുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ: 

“ഇതു നിന്റെ മണ്ണാണ്.. 
ഇവിടം വിട്ടു പോകരുത്.. ചാകാൻ നിക്കരുത്.. ജീവിക്കണം”

മണി സാറും പിള്ളേരും മാർച്ച് ചെയ്തു കയറുന്നത് ഹൃദയത്തിലേക്കാണ്.

പെർഫോമൻസുകൾ കൊണ്ടും അസാധ്യ മേക്കിംഗ് കൊണ്ടും അത്ര ലൗഡല്ലാതെ എന്നാൽ ഏറെ ശക്തമായി പറഞ്ഞു വയ്ക്കുന്ന നിലപാടുകൾ കൊണ്ടും ഈ വർഷമിറങ്ങിയ മികച്ച സിനിമകളിൽ മുൻപന്തിയിലാണ് ഉണ്ടയ്ക്ക് സ്ഥാനം.

Unda is Brilliant by all means & ends up as Must watch. ❤️

Khalid Rahman.. Mammookka ???

പോലീസ് എന്നാൽ ഭരത്ചദ്രനും ബൽറാമും മാത്രം അല്ല മണിസാറും കൂടിയാണ് 
മമ്മുക്ക ???
ഖാലിദ്‌ റഹ്മാൻ ???

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍