UPDATES

സിനിമാ വാര്‍ത്തകള്‍

ചിരിപ്പിക്കുകയും കരയിപ്പിക്കുക്കയും ചെയ്‌തു, ഇനി ത്രസിപ്പിക്കാൻ ഒരുങ്ങി ആസിഫ് അലി; ‘അണ്ടർ വേൾഡ്’ ടീസർ ഇന്ന്

മുൻചിത്രങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഒരു ആക്ഷൻ ത്രില്ലർ ആയിട്ടാണ്‌ അരുൺ കുമാർ അരവിന്ദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ എന്നും സിനിമയാക്കിയിട്ടുള്ള സംവിധായകൻ അരുൺ കുമാർ അരവിന്ദും ഈ വർഷം ഇതുവരെ ഇറങ്ങിയ സിനിമകളിലൂടെ ഏറ്റവും കയ്യടി വാങ്ങിയ നടൻ ആസിഫ്‌ അലിയും ഒന്നിക്കുന്ന ” അണ്ടർവേൾഡ് ” എന്ന സിനിമയുടെ ആദ്യ ടീസർ ഇന്ന്‌ വൈകിട്ട്‌ 5 മണിക്ക് പുറത്തുവരും. മുൻചിത്രങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഒരു ആക്ഷൻ ത്രില്ലർ ആയിട്ടാണ്‌ അരുൺ കുമാർ അരവിന്ദ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലിക്ക് ഒപ്പം ഫർഹാൻ ഫാസിൽ , സംവിധായകനായ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ), മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, കേതകി നാരായൺ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി , ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

CIA എന്ന സിനിമയ്ക്ക് തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ്‌ അണ്ടർവേൾഡിന്റെ രചന. ഛായാഗ്രാഹണം അലക്സ് ജെ പുളിക്കൽ. സംഗീതം യാക്ക്സൺ ഗാരി പെരേര & നേഹ നായർ. കലാസംവിധാനം പ്രതാപ് രവീന്ദ്രൻ. ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ്‌ ചിത്രം നിർമ്മിക്കുന്നത്‌ . പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന അണ്ടർവേൾഡ് ഓഗസ്റ്റ് മാസത്തോടെ തീയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍