UPDATES

സിനിമാ വാര്‍ത്തകള്‍

‘വില്ലന് നിയമ പുസ്തകങ്ങളില്ല തെറ്റും ശരിയുമില്ല’: ഉണ്ണി മുകുന്ദൻ

വില്ലൻ കഥാപാത്രമാണെങ്കിൽ അതു ഞാൻ ചെയ്യുമോ എന്നാണ് എല്ലാവർക്കുമുള്ള സംശയം. എന്നാൽ, കഥ കേട്ടപ്പോൾ ഞാനിതു വരെ ചെയ്യാത്ത ഒരു കഥാപാത്രം എന്നു തോന്നി. അങ്ങനെയാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്

ഗ്രേറ്റ് ഫാദർ ന് ശേഷം ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് മിഖായേൽ. ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തുമ്പോൾ. വില്ലനായി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ മുതൽ പരുക്കൻ ലുക്കിൽ എത്തുന്ന നായകനെക്കാൾ പ്രേക്ഷകർ ശ്രദ്ധിച്ചത് സ്റ്റൈലിഷ് ലുക്കിലെത്തിയ ഉണ്ണി മുകുന്ദനായിരുന്നു. സസ്പെൻഡേഴ്സ് ധരിച്ച്, ചുരുട്ടു വലിച്ച് കൂളായി പ്രത്യക്ഷപ്പെട്ട മാർകോ ജൂനിയറിനെ പ്രേക്ഷകർ ഏറ്റെടുത്തു.

നായകന് പല പരിമിതികളുമുണ്ട് ,എന്നാൽ വില്ലൻ കഥാപാത്രത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു .”വില്ലന് റൂൾ ബുക്സില്ല. തെറ്റും ശരിയുമില്ല,” മാർകോ ജൂനിയറെക്കുറിച്ച് ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിനിലൂടെ ആണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘നിരവധി വില്ലൻ ഞാൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യം ഹീറോ എന്ന രീതിയിൽ വന്ന്, പിന്നീടൊരു ട്വിസ്റ്റിനു ശേഷം കഥാപാത്രത്തിന്റെ വില്ലത്തരം പ്രകടമാകുന്ന രീതിയിലായിരുന്നു. എന്റെ ആദ്യ സിനിമ ബാങ്കോക്ക് സമ്മറിലും അവസാനമെത്തിയ മാസ്റ്റർപീസിലും ഇതേ രീതിയിലുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. മിഖായേലിൽ അങ്ങനെയല്ല. ഈ സിനിമയിലെ വില്ലൻ ഞാൻ തന്നെയാണ്.

സ്റ്റൈലിഷ് ആയാണ് ഹനീഫ് ആ കഥാപാത്രത്തെ പ്ലാൻ ചെയ്തത്. സിനിമയുടെ കഥ പറഞ്ഞുകേട്ടപ്പോൾ അതിലെ ഏതു കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്നു അറിഞ്ഞിരുന്നില്ല.കഥ കേട്ടുകൊണ്ടിരിക്കുന്നതിനിടയിൽ, ഞാൻ ചോദിച്ചു, മാർകോ ജൂനിയർ എന്ന കഥാപാത്രം ആരാണു ചെയ്യുന്നതെന്ന്. അപ്പോഴാണ് ഹനീഫ് പറഞ്ഞത്, ആ കഥാപാത്രം എന്നെക്കൊണ്ടു ചെയ്യിപ്പിക്കാനാണു ആഗ്രഹിക്കുന്നതെന്ന്. വില്ലൻ കഥാപാത്രമാണെങ്കിൽ അതു ഞാൻ ചെയ്യുമോ എന്നാണ് എല്ലാവർക്കുമുള്ള സംശയം. എന്നാൽ, കഥ കേട്ടപ്പോൾ ഞാനിതു വരെ ചെയ്യാത്ത ഒരു കഥാപാത്രം എന്നു തോന്നി. അങ്ങനെയാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്’ എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

സ്റ്റെലിഷ് മേക്ക് ഓവേറിനെ കുറിച്ചും ഉണ്ണി മുകന്ദൻ പ്രതികരിച്ചു;

‘മാർകോ ജൂനിയറിന്റെ കുറെ സ്കെച്ചുകൾ ഞാൻ ഹനീഫിന് അയച്ചുകൊടുക്കും. ഹനീഫ് എനിക്കും അയച്ചു തരും. അങ്ങനെയുള്ള ചർച്ചകളിലൂടെയാണ് ആ കഥാപാത്രത്തിന്റെ ലുക്ക് പരുവപ്പെട്ടത്. താടി, മുടിയുടെ സ്റ്റൈൽ… അങ്ങനെ ഓരോ ചെറുതും വലുതുമായ കാര്യങ്ങൾ ഈ ചർച്ചയിൽ വന്നു. എന്നെ ഇതുവരെ ആളുകൾ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. വ്യക്തിജീവിതത്തിലായാലും സിനിമയിലായാലും വളരെ സ്റ്റൈലിഷ് ആയി ഞാൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതും ഈ കഥാപാത്രത്തിനു ഗുണകരമായി.lനിരവധി വില്ലൻ ഞാൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യം ഹീറോ എന്ന രീതിയിൽ വന്ന്, പിന്നീടൊരു ട്വിസ്റ്റിനു ശേഷം കഥാപാത്രത്തിന്റെ വില്ലത്തരം പ്രകടമാകുന്ന രീതിയിലായിരുന്നു. എന്റെ ആദ്യ സിനിമ ബാങ്കോക്ക് സമ്മറിലും അവസാനമെത്തിയ മാസ്റ്റർപീസിലും ഇതേ രീതിയിലുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. മിഖായേലിൽ അങ്ങനെയല്ല ഈ സിനിമയിലെ വില്ലൻ ഞാൻ തന്നെയാണ്.’ ഉണ്ണി കൂട്ടിച്ചേർത്തു

‘നായകൻ ആയി നിൽക്കുമ്പോൾ പല പരിമിതികളുമുണ്ട്. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. ചില ആക്‌ഷൻസ് ചെയ്യാൻ കഴിയില്ല. വില്ലന് പക്ഷേ സ്വാതന്ത്ര്യമുണ്ട്. വില്ലന് നിയമ പുസ്തകങ്ങളില്ല.തെറ്റും ശരിയുമില്ല. നായകനു മാത്രമേ തെറ്റും ശരിയുമൊക്കെയുള്ളൂ. ഒരു അഭിനേതാവ് എന്ന നിലയിൽ വില്ലൻ കഥാപാത്രം ചെയ്യുമ്പോൾ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തോടെ കഥാപാത്രത്തെ സമീപിക്കുമ്പോൾ പ്രേക്ഷകർക്കും ഫ്രഷ്നെസ് അനുഭവപ്പെടും. അതുകൊണ്ട്, ഒരുപാടു ആസ്വദിച്ചാണ് സിനിമ ചെയ്തത്. മാർകോ ജൂനിയറിനെക്കുറിച്ച് ജനങ്ങൾ എന്താണ് പറയാൻ പോകുന്നത് എന്നൊക്കെയുള്ള ആകാംക്ഷയിലാണ് താനെന്നും താരം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍