UPDATES

സിനിമാ വാര്‍ത്തകള്‍

പിണറായി വിജയനായ് മോഹൻലാൽ?, ഒടിയന് മുൻപേ ആലോചിച്ച ചിത്രമെന്ന് ശ്രീകുമാർ മേനോൻ; അണിയറയിൽ ശ്രീകുമാർ മേനോന്റെ കമ്മ്യൂണിസ്റ്റ് ചിത്രം

മോഹൻലാൽ പിണറായി വിജയനാകുമ്പോൾ വി.എസ് അച്യുതാനന്റെ വേഷത്തിൽ തമിഴ് താരം സൂര്യയുടെ പിതാവ് ശിവകുമാർ, എം.വി രാഘവനായി മകൻ നികേഷ് കുമാറും. ഇത്തരത്തിൽ ആണ് ചിത്രത്തിന്റെയായി പുറത്തുവന്ന കോൺസെപ്റ്റ് സ്കെച്ച്കൾ

ഒടിയന് ശേഷം ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രം. ‘ദി കോമ്രേഡ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നതോ കേരള മുഖ്യമന്ത്രിയായ പിണറായി വിജയനായ്. ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്ററിലൂടെ ആണ് ആരാധകരെ ഞെട്ടിച്ച ഈ വാർത്ത ചർച്ചയായത് . എന്നാൽ ഈ വാർത്തകൾ യാഥാർഥ്യമല്ലെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ശ്രീകുമാർ മേനോൻ തന്നെ രംഗത്തെത്തി.

ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരില്‍ ‘ദ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ പിണറായി വിജയൻറെ ലുക്കിലും ആണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും വന്നിരുന്നില്ല. പിന്നീട് ശ്രീകുമാർ മേനോൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി . ഒടിയന് മുൻപേ ആലോചിച്ച ചിത്രമായിരുന്നു ഇതെന്നും അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘ഇന്ന് സോഷ്യൽ മീഡിയയിൽ ഞാൻ ശ്രീ മോഹൻലാൽ-നെ നായകനാക്കി COMRADE എന്ന പേരിൽ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകൾ പ്രചരിക്കുക ഉണ്ടായി. Creative പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ്‌ കളും ആലോചിക്കും. അതിൽ ചിലത് നടക്കും ചിലത് നടക്കില്ല. Comrade എന്ന ഈ പ്രൊജക്റ്റ്‌ വളരെ മുൻപ് ആലോചിത് ആണ് ഒടിയനും മുൻപേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോൺസെപ്റ് സ്കെച്ച്കൾ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാർത്ത യാഥാർഥ്യം അല്ല. ലാലേട്ടൻ അറിയാത്ത വാർത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വർക്ക്‌ എത്തിക്സ് നു നിരക്കാത്ത പ്രവർത്തിയായി പോയി.’

മോഹൻലാൽ പിണറായി വിജയനാകുമ്പോൾ വി.എസ് അച്യുതാനന്റെ വേഷത്തിൽ തമിഴ് താരം സൂര്യയുടെ പിതാവ് ശിവകുമാർ, എം.വി രാഘവനായി മകൻ നികേഷ് കുമാറും. ഇത്തരത്തിൽ ആണ് ചിത്രത്തിന്റെയായി പുറത്തുവന്ന കോൺസെപ്റ്റ് സ്കെച്ച്കൾ. പോസ്റ്ററുകൾ പുറത്തായതാണെന്ന് പറയുന്ന ശ്രീകുമാർ മേനോൻ ഇത്തരത്തിൽ ഒരു ചിത്രം ആലോചിച്ചിരുന്നതായും പറയുന്നു. എന്നാൽ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ഇപ്പോഴും പുരോഗമിക്കുന്നതായും റിപോർട്ടുകൾ ഉണ്ട്.

കൂടാതെ മോഹൻലിന്റെ ബിജെപി അനുകൂല നിലപാടുകൾ ഏറെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ തന്നെ മികച്ച ‘പി.ആ.ഒ’ മാരിൽ ഒരാളായ ശ്രീകുമാർ മേനോനെ കൊണ്ട് മോഹൻലാലിന് ഒരു ഇടതു അനൂകൂല പ്രതിച്ഛയായ നൽകാനുമുള്ള  ഇത്തരം ഒരു ചിത്രമെന്നുള്ളതും കൂടുതൽ പ്രസക്തമാണ്.  ഈ ചിത്രം ഉപേക്ഷിച്ചതായി ശ്രീകുമാർ മേനോൻ പറഞ്ഞിട്ടുമില്ല, അതുകൊണ്ട് തന്നെ ഇത്തരം ഒരു സിനിമ ഭാവിയിൽ സംഭവിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനുമാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍