UPDATES

സിനിമാ വാര്‍ത്തകള്‍

വരലക്ഷ്മി വിജയ്‌യുടെ ശത്രുവാകുമോ?

വരലക്ഷ്മി തന്നെയാണ് ഈ വിവരം ട്വിറ്ററില്‍ പങ്കുവച്ചത്

വിജയ്- മുരുഗദോസ് ചിത്രമായ തളപതി 62(താത്കാലിക പേര്)ല്‍ വരലക്ഷ്മി ശരത്കുമാറും പ്രധാനവേഷത്തില്‍. ചിത്രത്തില്‍ താന്‍ ഔദ്യോഗികമായി ഭാഗമായതായി താരം തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ ആഹ്ലാദവദിയാണ് താനെന്നും വരലക്ഷ്മി അറിയിച്ചു. തനിക്ക് കിട്ടിയ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് തളപതി 62 ലെ കഥാപാത്രമെന്നാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തത്. വിജയയ്ക്കും മുരുഗദോസിനുമൊപ്പം ജോലി ചെയ്യാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും നടി പറഞ്ഞു.

അതേസമയം ചിത്രത്തില്‍ വരലക്ഷ്മിയുടെ കഥാപാത്രം എന്താണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിജയ്‌യുടെ വില്ലത്തിയായാണ് വരലക്ഷ്മി എത്തുന്നതെന്നാണ് ഒരു പ്രചാരണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിവരവും പുറത്തു വന്നിട്ടില്ല.

വരലക്ഷ്മിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന സത്യ( തെലുങ്ക് ചിത്രമായ ക്ഷണത്തിന്റെ തമിഴ് റിമേക്ക്)യിലും നെഗറ്റീവ് കഥാപാത്രമായ ഒരു പൊലീസ് ഓഫിസറുടെ വേഷമായിരുന്നു വരലക്ഷ്മിക്ക്. വിശാലിന്റെ സണ്ടക്കോഴി 2 ലും വരലക്ഷ്മിക്ക് നെഗറ്റീവ് കഥാപാത്രമാണെന്നാണ് കേള്‍ക്കുന്നത്.

തുപ്പാക്കിക്കും കത്തിക്കും ശേഷം മുരുഗദോസും വിജയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തളപതി 62. മുന്‍ ചിത്രങ്ങളെ പോലെ ഇതും സാമൂഹികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ആക്ഷന്‍ ചിത്രമായിരിക്കും. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍