UPDATES

സിനിമാ വാര്‍ത്തകള്‍

മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റർ; ‘വട്ടമേശസമ്മേളനം’ ദ ഫ്‌ലോപ് ഫിലിം

കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്

മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.ഹോമ്ലി മീല്‍സ്, ബെന്‍ എന്നി മികച്ച സിനിമകള്‍ ചെയ്ത വിപിന്‍ ആറ്റ്‌ലിയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.

അണിയറ പ്രവർത്തകർ പുറത്ത് വിട്ട പോസ്റ്ററിലെ ടാഗ് ലൈൻ ആണ്
‘മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റർ’ എന്നുള്ളത്. വട്ടമേശസമ്മേളനം ദ ഫ്‌ലോപ് ഫിലിം എന്നാണ് ചിത്രത്തിന്റെ പേര്. വിപിന്‍ ആറ്റ്‌ലിയെ കൂടാതെ സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫിനെയും സോഹന്‍ ലാലിനെയും പോസറ്ററില്‍ കാണാം.. സുധി കോപ്പ, സാജു നവോദയ, നോബി, ജിസ് ജോയ്, മെറീന മൈക്കിള്‍, അമരേന്ദ്രന്‍ ബൈജു എന്നിവരുടെ പേരുകളും പോസറ്ററില്‍ ഉണ്ട്.

മുൻകാല ഹിന്ദി സിനിമകളോടെ സാമ്യം തോന്നുന്ന തരത്തിൽ ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറില്‍ ചിത്രം പുറത്തിറങ്ങുന്നത്. കാണേണ്ടവര്‍ റിലീസിന്റെ അന്നു തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പോസ്റ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍