UPDATES

സിനിമാ വാര്‍ത്തകള്‍

പാ. രഞ്ജിത്ത് എന്ന ഇന്ത്യ അംഗീകരിച്ച രാഷ്ട്രീയ സിനിമാക്കാരന്‍; വെട്രിമാരന്‍ പറയുന്നു

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത്

ദളിത് ജീവിതങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വഴിവെട്ടിയിരിക്കുന്ന സംവിധായകനാണ് പാ രഞ്ജിത്ത് എന്ന് സംവിധായകന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത് എന്നും വെട്രിമാരന്‍ അഭിപ്രായപ്പെട്ടു. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു(വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?)വെട്രിമാരന്‍ പാ. രഞ്ജിത്തിനെയും സിനിമയിലെ ദളിത് ജീവിതങ്ങളെയും കുറിച്ച് സംസാരിച്ചത്.

സവര്‍ണ ജാതിക്കാരായ നായകന്മാരെ പ്രധാനകഥാപാത്രങ്ങളാക്കി നിരവധി സിനിമകള്‍ ഉണ്ടാകുമ്പോഴും ദളിത് ജീവിതങ്ങള്‍ പറയുന്ന സിനിമകള്‍ കൂടുതലായി ഉണ്ടായി വരുന്നില്ലെന്നാണ് വെട്രിമാരന്‍ ചൂണ്ടിക്കാണിക്കുന്നത്. ദളിതരുടെ പോരാട്ടങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും സിനിമയില്‍ കൊണ്ടുവരേണ്ടത് ചലച്ചിത്രകാരന്മാരുടെ കടമയാണെന്നും വെട്രിമാരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍; സവര്‍ണ ജാതിയുടെ, സവര്‍ണ പുരുഷന്റെ ജീവതത്തെപ്പറ്റിയെല്ലാം ഹീറോയിക് സിനിമകളുണ്ടായിട്ടുണ്ട്. തമിഴില്‍ തേവര്‍, കൗണ്ടര്‍ ജാതികളെക്കുറിച്ചുള്ള ചിത്രങ്ങള്‍ ധാരാളമുണ്ട്. മലയാളത്തില്‍ പഴശ്ശിരാജയെ പറ്റിയും മറ്റ് രാജവംശങ്ങളെ കുറിച്ചും സിനിമകളുണ്ട്. എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് സിനിമയില്‍ ഇടമുണ്ടാകുക? അവരുടെ പോരാട്ടങ്ങളെ, സന്തോഷങ്ങളെ, ആഘോഷങ്ങളെ, ജീവിതങ്ങളെ സിനിമയില്‍ കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.

സ്വന്തം സമുദായത്തെപ്പറ്റി അവരുടെ ജീവിതത്തെ കുറിച്ച് പറയേണ്ടത് ഉത്തരവാദിത്വമായി കാണുന്ന ചലച്ചിത്രകാരനാണ് രഞ്ജിത്ത് എന്നായിരുന്നു വെട്രിമാരന്‍ പറഞ്ഞത്. പാ രഞ്ജിത്തിനെ സംബന്ധിച്ച് അവന്റെ സമുദായത്തെ പറ്റി, അവരുടെ ജീവിതത്തെപ്പറ്റി സംസാരിക്കേണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. അങ്ങനെ ദളിത് ജീവിതങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതില്‍ രഞ്ജിത് ഇന്ത്യന്‍ സിനിമക്ക് തന്നെ വഴിവെട്ടിയിരിക്കുകയാണ്; ഇതായിരുന്നു വെട്രിമാരന്റെ വാക്കുകള്‍.

തന്റെ സിനിമകളിലൂടെ പാ രഞ്ജിത്ത് ഇന്ന് ഇന്ത്യയില്‍ എല്ലാവരും സംസാരിക്കുന്ന ഒരു ചലച്ചിത്രകാരനായി മാറിയെന്നും കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്ത് എന്നും വെട്രിമാരന്‍ അഭിപ്രായപ്പെട്ടു. ഒരു സിനിമ രാഷ്ട്രീയക്കാരനായി രഞ്ജിത്ത് അംഗീകരിക്കപ്പെട്ടെന്നാണ് വെട്രിമാരന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് രഞ്ജിത്തിനെ പറ്റി സംസാരിക്കാത്തവര്‍ ഈ ഇന്ത്യയില്‍ തന്നെയില്ല. സിനിമ നല്ലതാണോ അല്ലയോ എന്നുള്ളതിനപ്പുറം ഒരു ഫിലിം പോളിറ്റീഷ്യനായി രാജ്യം തന്നെ അദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ മികച്ച സംവിധായകരില്‍ ഒരാളാണ് രഞ്ജിത്. അത് ആര്‍ക്കും തള്ളിക്കളയാനാകില്ല. അദ്ദേഹം പറയുന്ന രാഷ്ട്രീയത്തിന്റെ വ്യക്തത കൊണ്ട്, സിനിമ നല്‍കിയ മാധ്യമത്തിലൂടെ അദ്ദേഹമത് പ്രതിനിധീകരിക്കുന്ന രീതിയിലൂടെയാണ് അത് സാധ്യമായത്; വെട്രിമാരന്റെ വാക്കുകള്‍.

എന്റെ ജനനം നാശം കൊണ്ടുവരുമെന്നവര്‍ വിശ്വസിച്ചു; അവരോട് പോരാടിയാണ് അമ്മ എനിക്ക് ജന്മം നല്‍കിയത്; മാരി സെല്‍വരാജ്

എന്തിനാണ് സിനിമകളില്‍ മേല്‍ജാതി പ്രീണനം, അവസാനിപ്പിക്കണമത്; നടന്‍ സിദ്ധാര്‍ത്ഥ്

ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതാണോ ഗോവ ചലച്ചിത്ര മേളയിൽ ‘കാല’യെ ഒഴിവാക്കിയതിന് കാരണം ? പ്രതിഷേധം അറിയിച്ച് പാ രഞ്ജിത്ത്

അംബേദ്‌കറിന്റെ രാഷ്ട്രീയം മാറ്റി നിർത്തിയാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല : പാ രഞ്ജിത്ത്

ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്

അംബേദ്കര്‍ അക്രമത്തിന്റെ പാത തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ത്യ ചെറുകഷ്ണങ്ങളായി തകരുമായിരുന്നു; പാ. രഞ്ജിത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍