UPDATES

സിനിമാ വാര്‍ത്തകള്‍

വിക്കി കൌശല്‍ ഇനി സ്വാതന്ത്രസമര സേനാനി; ‘ഉദ്ധം സിംഗ്’ വരുന്നു

1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ താരമാണ് വിക്കി കൌശല്‍. പുരസ്‌ക്കര നിറവിൽ വിക്കി കൌശലിനെ അഭിനന്ദിച്ച് ആരാധകരും സെലിബ്രിറ്റികളും രംഗത്ത് എത്തിയിരുന്നു. അതേസമയം താരത്തിന്റെ അടുത്ത ചിത്രം ഏതാണെന്ന് അറിയാനാണ് ആരധകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ താരത്തിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷൂജിത് സിര്‍കാര്‍ ഒരുക്കുന്ന ‘സര്‍ദ്ദാര്‍ ഉദ്ധം സിംഗ്’ ആണ് വിക്കിയുടെ പുതിയ ചിത്രം. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്നാണ് വിക്കി കൗശലിന്റെ പ്രതികരണം.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍