UPDATES

വീഡിയോ

‘ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും’; വൈറലായി പേരന്‍പ് പ്രമോ വീഡിയോ

ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയായി എത്തുന്നത് സാധനയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രെമോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ വീഡിയോയില്‍ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ചിത്രത്തിന്റെ പ്രൊമോ വീഡിയോയാണ്.

‘ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും’ എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. തമിഴ് സിനിമ ലോകത്തെ നിരവധി പ്രമുഖർ അടക്കം ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.

ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയായി എത്തുന്നത് സാധനയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രെമോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ വീഡിയോയില്‍ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്.

ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയിരുന്നുവെങ്കിലും .ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം.

റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്.കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഐ.എഫ്.എഫ്.ഐ ല്‍ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് തന്നെ പ്രേക്ഷകരുടെ വന്‍ പ്രതികരണം ലഭിച്ചിരുന്നു.കൂടാതെ തിരക്ക് കാരണം അധിക പ്രദര്‍ശനം അനുവദിച്ച ഏക ഇന്ത്യന്‍ ചിത്രവും പേരന്പ് ആയിരുന്നു. മമ്മൂട്ടി യുടെ അഭിനയ മികവിനെ പുകഴ്ത്തി സിനിമ ലോകത്തെ തന്നെ നിരവധി പേര് രംഗത്ത് വന്നിരുന്നു . ചിത്രം വേൾഡ് വൈഡ് റിലീസായി ഫെബ്രുവരി 1 ന് തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍