UPDATES

സിനിമാ വാര്‍ത്തകള്‍

അതിന് ശേഷം ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും നോക്കിയില്ല; ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്: വിദ്യ ബാലൻ പറയുന്നു

‘എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമാതാവിനെ ചെന്നു കണ്ടത്’

തന്റെ നിലപാടുകൾ ആരുടെ മുന്നിലും മടിയില്ലാതെ പറയുന്ന താരമാണ് വിദ്യാബാലൻ. വിദ്യാബാലന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുമ്പോഴും പലപ്പോഴും അഴകളവിന്റെ കാര്യത്തിൽ വിമർശനങ്ങൾ ഉയരാറുണ്ട്.സിനിമ മേഖലയിൽ നിന്ന് തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. കാണാൻ കൊള്ളില്ലെന്ന് ഒരു നിർമാതാവ് മുഖത്ത് നോക്കി പറഞ്ഞതായും. ഒരിക്കൽ ഒരു സംവിധായകൻ സംസാരിക്കാൻ മുറിയിലേക്ക് പോകാം എന്ന തരത്തിൽ നിർബന്ധിച്ചതായും വിദ്യ പറയുന്നു. പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.

‘ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാൻ. അന്ന് എന്റെ വീട്ടുകാർ ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഞങ്ങൾ നിർമാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകൾ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്. സത്യസന്ധമായി പറഞ്ഞാൽ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിർബന്ധം. ഞാൻ വിവരം അറിയുമ്പൊഴേയ്ക്കും അവർ എന്നെ ചിത്രത്തിൽ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമാതാവിനെ ചെന്നു കണ്ടത്. മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവർ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്’- വിദ്യ ബാലൻ പറഞ്ഞു

ഒരു ദിവസം ഞാൻ ഓർക്കുന്നു. ചെന്നൈയിൽ വച്ച് ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമ്മൾ കോഫി ഷോപ്പിൽ വച്ച് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആൾക്കാരുണ്ട് അതുകൊണ്ട് മുറിയിൽ പോകാം എന്ന് അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ അപ്പോൾ ഒരു കാര്യം ചെയ്തു. വാതിൽ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാൾ അപ്രത്യക്ഷനായി. അയാൾ ഒന്നും പറഞ്ഞില്ല. അത്തരത്തിൽ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്.’ വിദ്യ ബാലൻ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍