UPDATES

സിനിമാ വാര്‍ത്തകള്‍

അജിത്തിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായി, ‘തല’ ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു: വിദ്യ ബാലൻ

ചിത്രത്തില്‍ വക്കീലായി ബച്ചനെത്തിയപ്പോള്‍ തമിഴില്‍ ആ വേഷം കൈകാര്യം ചെയ്യുന്നത് തല അജിത്താണ്

അമിതാഭ് ബച്ചന്‍, താപ്‌സി പന്നു എന്നിവരുടെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘പിങ്ക്’. ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘നര്‍കൊണ്ട പാര്‍വൈ’യിൽ അജിത്ത് ആണ് നായകനായി എത്തിയത്. ചിത്രത്തില്‍ വക്കീലായി ബച്ചനെത്തിയപ്പോള്‍ തമിഴില്‍ ആ വേഷം കൈകാര്യം ചെയ്യുന്നത് തല അജിത്താണ്. മികച്ച പ്രതികാരങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വിദ്യാ ബാലന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രവുമാണ് നേര്‍കൊണ്ട പാര്‍വൈ. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് പറയുകയാണ് വിദ്യ ബാലൻ. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ അത്ഭുതമായിരുന്നെന്നും വിദ്യ കൂട്ടി ചേർത്തു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ അത്ഭുതമായിരുന്നു. എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കഥ പറയാനായി അദ്ദേഹം വന്നപ്പോള്‍ മറിച്ച് ചിന്തിക്കാതെ ഡേറ്റ് കൊടുക്കുകയായിരുന്നുവെന്നും വിദ്യ പറയുന്നു.  ‘സിനിമയിലെ കഥാപാത്രം അത്ര വലുതല്ലെങ്കിലും എനിക്കിത് സ്‌പെഷ്യലാണ്.’ വിദ്യ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എച്ച് വിനോദ് സംവിധാനം.ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.സംഗീത സംവിധാനം, യുവാന്‍ ശങ്കര്‍ രാജ. ഛായാഗ്രഹണം നീരവ് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍