UPDATES

സിനിമാ വാര്‍ത്തകള്‍

‘ചില സമയങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’; പാക് കലാകാരന്‍മാര്‍ക്കുള്ള വിലക്കിൽ നിലപാട് വ്യക്തമാക്കി വിദ്യ ബാലന്‍

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന, കലയെക്കാള്‍ വലിയ മറ്റൊന്നില്ല

വളരെ ശക്തമായിട്ടാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ ബോളിവുഡ് പ്രതികരിച്ചിരുന്നത്. ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നൽകില്ലെന്നും. ഇന്ത്യൻ സിനിമകൾ പാകിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്നും സിനിമാലോകം തീരുമാനിച്ചിരുന്നു.

ഈ നിലപാടിനോട് പ്രതികരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ നടി വിദ്യാ ബാലന്‍. ശക്തമായ നിലപാടുകള്‍ നമ്മള്‍ ചിലപ്പോള്‍ സ്വീകരിക്കേണ്ടി വരും. കല എല്ലാ അതിര്‍വരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറത്താണെന്നാണ് ഞാന്‍ എന്നും വിശ്വസിക്കുന്നതെന്നും എന്നാല്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജനതയെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന, കലയെക്കാള്‍ വലിയ മറ്റൊന്നില്ല. അത് സംഗീതമായാലും കവിതയോ ഡാന്‍സോ നാടകമോ സിനിമയോ എന്ത് കലാരൂപമായാലും അതിന് മാത്രമെ അതിന് സാധിക്കുകയുള്ളൂ. എങ്കിലും ചില സമയങ്ങളില്‍ നമുക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുന്നതാണെന്നും താരം വ്യക്തമാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍