UPDATES

സിനിമാ വാര്‍ത്തകള്‍

താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ഒന്നുമറിയാതെ ഓരോന്ന് ചോദിക്കുന്നവരോട് തെറി പറയാനാണ് തോന്നാറുളളത്; തുറന്നടിച്ച് വിദ്യാ ബാലന്‍

കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ശരീര ഭാരം കുറയ്ക്കാനായി ചെയ്തിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്

തടി കൂടുതലാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം വിദ്യാ ബാലന്‍. അടുത്തിടെ ഫിലിം ഫെർ ന് നൽകിയ നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവ സാന്നിദ്ധ്യമാകാറുണ്ട് വിദ്യാ ബാലന്‍. സിനിമകള്‍ ധാരാളമായി ചെയ്യാതെ വളരെയധികം സെലക്ടീവായിട്ടാണ് നടി ചിത്രങ്ങള്‍ ചെയ്യാറുളളത്. വിദ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ തുമാരി സുലു തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു.

ബോളിവുഡില്‍ അഭിനയപ്രാധാന്യമുളള മികച്ച വേഷങ്ങള്‍ ചെയ്താണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തന്റെ ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുളളതെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു.

കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ശരീര ഭാരം കുറയ്ക്കാനായി ചെയ്തിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. എന്നാല്‍ ചെറുപ്പം മുതലുളള ഹോര്‍മോണ്‍ പ്രശ്‌നം മൂലം വീണ്ടും തടി കൂടി വരികയാണ് ചെയ്യുന്നതെന്നും നടി പറയുന്നു. താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച ഒന്നുമറിയാതെ പലതും ചോദിക്കുന്നവരോട് തെറി പറയാനാണ് തോന്നാറുളളതെന്നും വിദ്യ ബാലന്‍ പറയുന്നു.

തടി കൂടിയവരെല്ലാം അലസന്‍മാരും വ്യായാമം ചെയ്യാത്തവരും ആരോഗ്യകരമല്ലാതെ ഭക്ഷണം കഴിക്കുന്നവരാണെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നും വിദ്യാ ബാലന്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍