UPDATES

സിനിമാ വാര്‍ത്തകള്‍

മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു: വിദ്യാ ബാലൻ

ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങൾ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്നമുണ്ടെന്നും വിദ്യ ബാലൻ പറയുന്നു.

ഇന്ന് മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണെന്ന് നദി വിദ്യ ബാലൻ. മതവിശ്വാസം  ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നുവെന്നും താരം പറയുന്നു. പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ പ്രൊമോഷന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ശാസ്ത്രത്തെയും മതത്തെയും കുറിച്ച് സംസാരിച്ചത്. ചിത്രത്തില്‍ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായാണ് വിദ്യ വേഷമിടുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങൾ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്നമുണ്ടെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻപറഞ്ഞു.

‘ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതിൽ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍ ഇവ പരസ്പരം മാറി നില്‍ക്കേണ്ടതില്ല’- വിദ്യ ബാലൻ പറഞ്ഞു

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ചിത്രമാണ് ‘മിഷൻ മംഗൾ’. ജഗന്‍ ശക്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകൻ. ഐ.എസ്.ആര്‍.ഒയിലെ രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായി അക്ഷയ്കുമാറും താര ഷിന്‍ഡേ എന്ന സഹപ്രവര്‍ത്തകയായി വിദ്യാബാലനും വേഷമിടുന്നു. ഇവർക്ക് പുറമെ തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ അവിശ്വസനീയമായ യാഥാർഥ്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രത്തിന്‍റെ ഭാഗമായതെന്ന് അക്ഷയ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.  സിനിമ പ്രദര്‍ശനത്തിന് എത്തി രണ്ടാം ദിവസം പിന്നിടുമ്പോൾ 46.4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത് 29.16 കോടി രൂപയാണ്. ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍