UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അവര്‍

ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അവര്‍. ബുധനാഴ്ച വൈകുന്നേരത്തോടെ അസുഖം കൂടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1974 ലാണ് വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു.

ചോട്ടി സി ബാത്, പാട്ടി പാട്നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്റ്റോറി, ജോഷ്, എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടിട്ടു. ജീവ എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം ബോഡിഗാര്‍ഡിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍