UPDATES

സിനിമാ വാര്‍ത്തകള്‍

‘പുതുമുഖ സംവിധായകർ ആദ്യ ചിത്രം അവരുടെ ഹൃദയം പറിച്ച് ചെയ്യും, സിനിമയുടെ ബജറ്റ് പറഞ്ഞല്ല മാർക്കറ്റ് ചെയ്യേണ്ടത്’; വിജയ് ബാബു പറയുന്നു

ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. കണ്ടന്റാണ് മാർക്കറ്റ് ചെയ്യേണ്ടത്.

എന്നും പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ കൊടുക്കുന്നതിൽ ഏറ്റവും മുന്നിൽ ഉള്ള നിർമ്മാതാവാണ് വിജയ് ബാബു. നിർമ്മിച്ച പത്തു സിനിമകളിൽ നിന്ന് 11 സംവിധായകർ. അതിൽ 10 പേർ പുതുമുഖങ്ങൾ. ഇത്തരത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന മറ്റൊരു നിർമ്മാതാവ് ഇല്ലന്ന് തന്നെ പറയേണ്ടി വരും. ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രമായ ‘ജൂൺ’ൽ സംവിധായകനായി എത്തുന്നതും അഹമ്മദ് കബീർ എന്ന പുതുമുഖ സംവിധായകനാണ്.

നിലനിൽപ്പിന്റെ പ്രേശ്നമായതിനാൽ പുതുമുഖ സംവിധായകർ തങ്ങളുടെ ആദ്യ ചിത്രം അവരുടെ ഹൃദയം പറിച്ച് ചെയ്യുമെന്നും. ഒരു സിനിമയുടെ ബഡ്ജറ്റ് കാണിച്ചല്ല സിനിമ മാർക്കറ്റ് ചെയ്യേണ്ടതെന്നും വിജയ് ബാബു പറയുന്നു. ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന രജിഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജൂൺ’നെ കുറിച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘പുതിയ സംവിധായകർ തങ്ങളുടെ ആദ്യ ചിത്രം അവരുടെ ഹൃദയം പറിച്ച് ചെയ്യും. അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഒഴികെ എല്ലാം പുതുമുഖ സംവിധായകരാണ് എന്റെ ചിത്രങ്ങൾ ചെയ്തത്. ലിജോയുടെ ചിത്രത്തിലാകട്ടെ അഭിനയിച്ച 100 പേരും പുതുമുഖങ്ങളായിരുന്നു.

സിനിമയുടെ ബജറ്റ് പറഞ്ഞല്ല അതിനെ മാർക്കറ്റ് ചെയ്യേണ്ടത്. ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ്. കണ്ടന്റാണ് മാർക്കറ്റ് ചെയ്യേണ്ടത്.

കഥകൾ കേട്ടു കേട്ട് അതിന്റെ ജഡ്ജ്മെന്റ് തന്നെ പോയിത്തുടങ്ങി. ഇപ്പോൾ കഥ കേൾക്കാൻ വിളിക്കുന്നവരോട് മൂന്നു മിനിറ്റിൽ കഥയുടെ സാരാംശം അയയ്ക്കാൻ പറയും.നല്ല കഥകളാണെങ്കിൽ അവരെ നേരിൽ വിളിച്ച് കേൾക്കും

മലയാള സിനിമയുടെ റവന്യൂ മോഡൽ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് സാറ്റലൈറ്റ് റൈറ്റ് ഇല്ലായിരുന്നു. വിഡിയോ അവകാശമായിരുന്നു അന്ന് വരുമാനമാർഗം. ഇപ്പോൾ ഡിജിറ്റൽ വരുമാനം വിഡിയോയ്ക്ക് പകരം വന്നു. നെറ്റ്ഫ്ലിക്സും ആമസോണുമെല്ലാം പ്രാദേശിക ഭാഷകളിലെ സിനിമകൾ വാങ്ങുന്നുണ്ട്. വിമാനത്തിലും കപ്പലിലും വരെ സിനിമ കാണിക്കാനുള്ള അവകാശങ്ങൾ വിറ്റു പണം നേടാം’- വിജയ് ബാബു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍