UPDATES

സിനിമാ വാര്‍ത്തകള്‍

‘മക്കൾ സെൽവൻ’ ബോളിവുഡിലേക്ക്; അരങ്ങേറ്റം ആമിർ ഖാനൊപ്പം

മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജയ് സേതുപതി തന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

പ്രേക്ഷകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ വിജയത്തിന്റെ പടികൾ നടന്ന് കയറി മുന്നോട്ട് കുതിക്കുകയാണ്. ഇപ്പോഴിതാ ആമിര്‍ ഖാനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മക്കൾ സെൽവൻ വിജയ് സേതുപതി.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന് കൊണ്ടിരുന്ന മെല്‍ബണ്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം വിജയ് സേതുപതിയ്ക്കായിരുന്നു ലഭിച്ചത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു താരത്തെ തേടി അംഗീകാരമെത്തിയത്. മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിജയ് സേതുപതി തന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ആമിര്‍ ഖാനും ഞാനും ഒന്നിക്കുന്ന ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് വിജയ് സേതുപതി പറഞ്ഞു. ഈ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാവും. അടുത്തിടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വിജയ് സേതുപതി സംഘ തമിളഴന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ആമിര്‍ ഖാന്‍ എത്തിയിരുന്നു.

നിലവില്‍ വിജയ് സേതുപതിയുടെ തമിഴ് സിനിമയായ വിക്രം വേദ ബോളിവുഡിലേക്കും ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ആമിര്‍ ഖാനും അഭിനയിക്കുന്നുണ്ട്. തമിഴില്‍ വിജയ് സേതുപതിയും മാധവനുമായിരുന്നു നായകന്മാര്‍. ഹിന്ദിയിലെത്തുമ്പോള്‍ ആമിര്‍ ഖാനും സെയിഫ് അലിഖാനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനനയിച്ച മാർക്കോണി മത്തായി എന്ന ചിത്രവും കഴിഞ്ഞ മാസം പ്രദർശനത്തിനെത്തിയിരുന്നു. ജയറാം നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍