UPDATES

സിനിമാ വാര്‍ത്തകള്‍

മക്കൾ സെൽവന്റെ ആദ്യ മലയാള ചിത്രം; മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിയില്‍

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ‘മാര്‍ക്കോണി മത്തായി’യുടെ ഷൂട്ടിങ്ങിനായി താരം കൊച്ചിയിലെത്തി. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജി നിര്‍മിച്ച് സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ ആകാംക്ഷ നല്‍കുകയാണ് മാര്‍ക്കോണി മത്തായി.

ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍