UPDATES

സിനിമാ വാര്‍ത്തകള്‍

മക്കൾ സെൽവനൊപ്പം മഞ്ജിമ മോഹനും ഒന്നിക്കുന്നു; രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി ‘തുഗ്ലക്ക് ദര്‍ബാര്‍’ ഒരുങ്ങുന്നു

‘കൂടെ അഭിനയിക്കണമെന്ന് എനിക്കേറെ​ ആഗ്രഹമുള്ള നടനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ ചിത്രം എനിക്കേറെ സന്തോഷം നൽകുന്നു’- മഞ്ജിമ മോഹൻ

ചുരുങ്ങിയകാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന നടനാണ് വിജയ് സേതുപതി. ഇരുപത്തിയഞ്ചോളം സിനിമകളിൽ ഇതിനകം നായകനായി എത്തിയ വിജയ് സേതുപതിയ്ക്ക് ഇവിടെ കേരളത്തിലും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ മലയാളിയും ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനും വിജയ് സേതുപതിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു.

വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ എന്ന ചിത്രത്തിൽ മഞ്ജിമ മോഹനും പ്രധാനവേഷത്തിലെത്തും. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹം പ്രേംകുമാര്‍ ആണ്.’96’ സിനിമയിലൂടെ  ഏറെ ശ്രദ്ധ നേടിയ ഗോവിന്ദ് വസന്തയാണ് തുഗ്ലക്കിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. ചിത്രം അടുത്ത വര്‍ഷം ആദ്യം തിയേറ്ററിലെത്തും.

അതേ സമയം ആദ്യമായി വിജയ് സേതുപതിയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് മഞ്ജിമ മോഹൻ.

“വിജയ് സേതുപതിയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ പറ്റുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. കൂടെ അഭിനയിക്കണമെന്ന് എനിക്കേറെ​ ആഗ്രഹമുള്ള നടനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ ചിത്രം എനിക്കേറെ സന്തോഷം നൽകുന്നു,” മഞ്ജിമ സന്തോഷം പങ്കിട്ടു. വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള അഭിനയം തനിക്കേറെ ചലഞ്ചിംഗ് ആയിരിക്കുമെന്നും മഞ്ജിമ പറഞ്ഞു. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ചെന്നൈയിൽ ഷൂട്ടിംഗ് ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍