UPDATES

സിനിമാ വാര്‍ത്തകള്‍

തെലുങ്കിൽ വില്ലനാകാൻ മക്കൾ സെൽവൻ; ‘ഉ​പ്പെ​ണ്ണ’ ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല

പ്രേക്ഷകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ വിജയത്തിന്റെ പടികൾ നടന്ന് കയറി മുന്നോട്ട് കുതിക്കുകയാണ്. വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. വ്യത്യസ്ഥമായ കഥാപാത്രങ്ങളിപ്പോടെ കൂടുതൽ പ്രിയങ്കരനായി മാറുകയാണ് പ്രേക്ഷകർക്ക് വിജയ് സേതുപതി എന്ന നടൻ. ഇനി മക്കൾ സെൽവൻ എത്തുന്നത് ഒരു വില്ലൻ വേഷത്തിലാണ്.

ന​വാ​ഗ​ത​നാ​യ​ ​ബു​ച്ചി​ ​ബാ​ബു​ ​സ​ന​ ​സംവിധാനം ചെയ്യുന്ന ‘ഉ​പ്പെ​ണ്ണ’ എന്ന തെ​ലു​ങ്ക് ​ചി​ത്ര​ത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. ചി​ത്രത്തിൽ നാ​യി​ക​യു​ടെ​ ​അ​ച്ഛ​ന്റെ​ ​വേ​ഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃ​തി​ ​ഷെ​ട്ടി​ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈ​ദ​രാ​ബാ​ദി​ല്‍​ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

വി​ജ​യ് ​സേ​തു​പ​തി​ അഭിനയിക്കുന്ന രണ്ടാമത്തെ തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ്  ഉ​പ്പെ​ണ്ണ. രാ​ജ​ശേ​ഖ​ര്‍​ ​അ​നിം​ഗി​,​ ​പാ​ഞ്ച​ ​വൈ​ഷ്ണ​വ് ​തേ​ജ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​ചിത്രത്തിലെ മ​റ്റ് ​താ​ര​ങ്ങ​ള്‍​.​ ​മ​ല​യാ​ളി​യാ​യ​ ​ശ്യാം​ ​ദ​ത്താണ് ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​ ​​ ​മൈത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സ് ​ആ​ണ് ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. ചിത്രത്തിന്റെ റിലീസ് തിയ്യതി തീരുമാനിച്ചിട്ടില്ല. സേതുപതിയുടെ ആ​ദ്യ​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ സെയ് റാ നരസിംഹ റെഡ്ഡി റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ രാ​ജ​ ​പാ​ണ്ടി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍