UPDATES

സിനിമാ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തില്‍ അംബേദ്ക്കര്‍ ചിത്രം വരച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം; പിന്തുണയുമായി വിജയ് സേതുപതി

100 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്രൃ ദിനം ആഘോഷിച്ചത്.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വളരെ ഏറെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള താരമാണ് നടന്‍ വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ സ്വാതന്ത്രൃ ദിനത്തില്‍ ഈ പിന്തുണ വീണ്ടും ഊട്ടിയുറപ്പിച്ചിരിക്കുകയാണ് വിജയ് സേതുപതി.

രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ ചെന്നൈയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ഒരു റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ഒരുങ്ങിയപ്പോള്‍ അവരക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.

100 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്രൃ ദിനം ആഘോഷിച്ചത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള ഈ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായാണ് വിജയ് സേതുപതി എത്തിയത്.

റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള തങ്ങളുടെ പരിശ്രമത്തിന് പിന്തുണ അറിയിച്ചെത്തിയ സേതുപതിക്ക് പരിപാടിയുടെ സംഘാടകര്‍ നന്ദി അറിയിച്ചു. ലിംഗസമത്വത്തെ കുറിച്ച് ആദ്യമായി സംസാരിച്ചയാള്‍ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍