UPDATES

സിനിമാ വാര്‍ത്തകള്‍

സുരാജും സൗബിനും ഒന്നിക്കുന്ന ‘വികൃതി’; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ഫഹദ് ഫാസിൽ

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘വികൃതി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം സുരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വികൃതി. കുമ്പളങ്ങി നൈറ്റ്സ് ആണ് സൗബിൻ മുഖ്യവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. സൗബിനും തൻവിയും പ്രധാന വേഷങ്ങളിലെത്തുന്ന അമ്പിളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ,മാമുക്കോയ,നെബീഷ്,ബിട്ടോ ഡേവീസ്,അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി,സുരഭി ലക്ഷ്മി,മറീന മെെക്കിൾ,ഗ്രേസി,റിയ,മമിത ബെെജു,പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന “വികൃതി ” യുടെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ എഴുതുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍