UPDATES

സിനിമാ വാര്‍ത്തകള്‍

ലിജോ ജോസ് പെല്ലിശ്ശേരിയും സമീര്‍ താഹിറും ഒന്നിക്കുന്നു; വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’ ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ഹാപ്പി അവേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു. എന്നാൽ സംവിധായകരയിട്ടല്ല, നിർമ്മാതാക്കളായിട്ടാണ് ഇരുവരും എത്തുന്നത്. ഇവർ മത്രമല്ല, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും നടന്‍ ചെമ്പന്‍ വിനോദ് ജോസും കൂടിയാണ് വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യെന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ഹാപ്പി അവേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മുതിര്‍ന്ന അധ്യാപകന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട്.

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കും.നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍