UPDATES

സിനിമാ വാര്‍ത്തകള്‍

‘അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം’; ആരോപണങ്ങളോട് വിനായകന്റെ പ്രതികരണം

അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല

ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ വിനായകനെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് വിനായകന്റെ പ്രതികരണം.

‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ’- വിനായകൻ പറയുന്നു. ടൈം ഓഫ് ഇന്ത്യയോട് ആയിരുന്നു വിനായകന്റെ പ്രതികരണം.

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ വിളിച്ചതെന്നും, വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഫോൺ രേഖകളും തെളിവായി നല്‍കിയട്ടുണ്ട് . ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സൈബർസെല്‍ വഴി ശേഖരിക്കും.

വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെകുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു വിനായകൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ഇതേതുടർന്ന് രൂക്ഷമായ സൈബർ ആക്രമണവും അദ്ദേഹം നേരിട്ടിരുന്നു. ഇതിനു ശേഷമാണ് വിനായകനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതിയുടെ ആരോപണം ഉയർന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍