UPDATES

സിനിമാ വാര്‍ത്തകള്‍

‘ആകാശഗംഗ 2’ ചിത്രീകരണം പൂർത്തിയായി; സിനിമ പ്രേക്ഷകരെ ഭയപെടുത്തുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുമെന്ന് സംവിധായകൻ വിനയൻ

ഒരിടവേളക്ക് ശേഷം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’

വിനയന്റെ സംവിധാനത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘ആകാശഗംഗ’. 20 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ 2’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രമെന്ന് പറയുകയാണ് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ അദ്ദേഹം സിനിമ പൂർത്തിയായതായി അറിയിച്ചത്.

വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

“ആകാശഗംഗ 2” ൻെറ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ…
പ്രേക്ഷകരെ ഭയത്തിൻെറ മുൾ മുനയിൽ നിർത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന
ഒരു കംപ്ലീറ്റ് എൻറർടൈനർ ആയിരിക്കും ഈ ചിത്രം..സഹായിക്കുകയും,സഹകരിക്കുകയും,
പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്പാ സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും നന്ദി….

ഒരിടവേളക്ക് ശേഷം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസില്‍ തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രമാണ് ‘ആകാശഗംഗ 2’. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചത്.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് സിനിമയിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററിൽ എത്തും .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍