UPDATES

സിനിമാ വാര്‍ത്തകള്‍

മലയാള സിനിമയിൽ ആദ്യമായി അണിയറ പ്രവര്‍ത്തകരെല്ലാം സ്‍ത്രീകൾ മാത്രം; മുക്ത ദീദി ചന്ദ്ന്റെ ‘വയലറ്റ്സ്’ ഒരുങ്ങുന്നു

വനിതാ ദിനത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി അണിയറ പ്രവർത്തനങ്ങൾ മുഴുവനും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന സിനിമ ഒരുങ്ങുന്നു. വനിതാ ദിനത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വയലറ്റ്സ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയായ മുക്ത ദീദി ചന്ദാചന്ദാണ്.

ചിത്രത്തിലെ പ്രധന കഥാപാത്രങ്ങൾക്കൊപ്പം സംവിധയകനും നടനുമായ രഞ്ജി പണിക്കരും, സംവിധായകൻ ഹരിഹരനും നടന്മാരായി എത്തുന്നു. ആദ്യമായിട്ടാണ് ഹരിഹരൻ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.

ദീദി ദാമോദരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ഛായാഗ്രഹണം ഫൌസിയ ഫാത്തിമയാണ്. പ്രമുഖ നര്‍ത്തകി മല്ലിക സാരാഭായിയാണ് നൃത്തസംവിധാനം. നീതു മോഹൻദാസാണ് സൌണ്ട് ഡിസൈനര്‍. സംഗീത സംവിധാനം ദ്രുത പെണ്‍ ബാന്റിന് നേതൃത്വം നല്‍കുന്ന ശിവപാര്‍വ്വതി രവികുമാറാണ് നിര്‍വഹിക്കുന്നത്. ഗാനരചന വി എം ഗിരിജ. കലാസംവിധാനം ദുന്ദു , ടൈറ്റില്‍ ഡിസൈൻ ധന്യ, ഫാത്തിമ റഫീഖ് ശേഖര്‍ തീം മ്യൂസിക്, എഡിറ്റിംഗ് ബീന പോള്‍, വസ്ത്രാലങ്കാരം ഡെബലീന ബേറ , മെയ്ക്കപ്പ് അജ്ഞലി നായര്‍. സീമ, സജിത മഠത്തില്‍, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്‍ച്ചന പത്മിനി എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. രാമു ,കൈലാഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സഹധര്‍മ്മിണിയെക്കുറിച്ച് ചെയ്ത സുനന്ദ, കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തില്‍ നടന്ന ഇരിക്കല്‍ സമരത്തെക്കുറിച്ചെടുത്ത റൈസ് എന്നീ ഡോക്യുമെന്ററികളുടെ തുടങ്ങിയവ ഒരുക്കിയ സംവിധായികയാണ് മുക്ത ദീദി ചന്ദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍