UPDATES

സിനിമാ വാര്‍ത്തകള്‍

ട്രാന്‍ജന്‍ഡ്ഴ്സിന് വേണ്ടി നടത്തിയ ഇന്ത്യയിലെ തന്നെ ആദ്യ ഓഡിഷൻ കൊച്ചിയിൽ; ‘വൈറൽ 2019 ‘ ഒരുങ്ങുന്നു

സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ഒട്ടുമിക്ക അണിയറക്കാരെയും ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്നത്

ട്രാന്‍സ്ജെന്‍ഡേഴ്സിനും വനിതകള്‍ക്കും മാത്രമായി പ്രത്യേകം ഓഡിഷന്‍ നടത്തി ‘വൈറല്‍ 2019’ എന്ന സിനിമയുടെ ഓഡിഷന്‍ ചരിത്രത്തിന്റെ ഭാഗമാവുന്നു. ഇന്ത്യയില്‍ തന്നെ ട്രാന്‍ജന്‍ഡ്ഴ്സിന് വേണ്ടി നടത്തുന്ന ആദ്യ ഓഡിഷനാണിത്.

സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ഒട്ടുമിക്ക അണിയറക്കാരെയും ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്നത്. ഓഡിഷൻ ന് ശേഷം ഫേസ്ബുക്കിലൂടെ നടത്തിയ വോട്ട് എടുപ്പിനും ശേഷമാണ് ചിത്രത്തിലെ സംവിധായകരെയും തിരഞ്ഞെടുത്തത്. നവാഗതരായ എട്ടു സംവിധായകർ കൂടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച നൗഷാദ് ആലത്തൂർ എന്ന നിർമ്മാതാവാണ് ഇത്തരമൊരു സംരംഭത്തിലൂടെ ഒട്ടേറെ പുതുമുഖങ്ങൾക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്നത്.
ഞായറാഴ്ച എറണാകുളം ഐ.എം.എ ഹാളിലാണ് ട്രാന്‍ജന്‍ഡേഴ്സിനും വനിതകള്‍ക്കും മാത്രമായി ഓഡിഷന്‍ നടന്നത്.

കൂടാതെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓഡിഷനില്‍ പങ്കെടുക്കാനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ഹനാന്‍, പ്രണവ്, ചന്ദ്രലേഖ, അഭിജിത്ത് എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍