UPDATES

സിനിമാ വാര്‍ത്തകള്‍

‘വൈറസ്’ ട്രെയിലർ വൈറൽ ആകുമ്പോൾ; ഷൈലജ ടീച്ചറായി രേവതി: പെർഫെക്ട് കാസ്റ്റിങ് എന്ന് സോഷ്യൽ മീഡിയ

പെർഫെക്ട് കാസ്റ്റ‌ി‌ം‌‌‌‌‌ഗാണ് ടീം സിനിമയ്ക്കായി നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഇതിൽ ഏറ്റവും മികച്ച കാസ്റ്റിംഗ് ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറിന്റെ വേഷത്തിലെത്തിയ രേവതിയുടേതാണ്

കേരളം നേരിട്ട നിപ്പാ എന്ന മഹാവ്യാധിയെയുടെ കഥ പറയുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നതും. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സോഷ്യൽ മീഡിയയിൽ ‘വൈറസ്’ ട്രെയിലർ വൈറൽ ആകുമ്പോൾ ചിത്രത്തിലെ കാസ്റ്റിംഗിനെ കുറിച്ചാണ് പ്രേക്ഷകർ ഏറെ പ്രശംസിക്കുന്നത്. പെർഫെക്ട് കാസ്റ്റ‌ി‌ം‌‌‌‌‌ഗാണ് ടീം സിനിമയ്ക്കായി നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഇതിൽ ഏറ്റവും മികച്ച കാസ്റ്റിംഗ് ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറിന്റെ വേഷത്തിലെത്തിയ രേവതിയുടേതാണ്. ഇരുവരുടെയും ചിത്രങ്ങൾ ചേർത്തു വച്ച് എങ്ങനെയാണ് ഇത്രയും സാമ്യമുള്ളയാളെ കണ്ടെത്തിയതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലറിലൂടെ. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം.റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയായി എത്തുന്നത്.

ഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ്, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.
ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍