UPDATES

സിനിമാ വാര്‍ത്തകള്‍

അന്ന് പുലിവാൽ കല്യാണം ലൊക്കേഷനിൽ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ച ഷാഫി സർ ഇന്ന് നായകനായി ക്ഷണിച്ചു; വിഷ്ണു ഉണ്ണി കൃഷ്ണൻ

ചിത്രത്തിലേക്ക് തന്നെ നായകനായി തെരഞ്ഞെടുത്തതിന് സംവിധായകൻ ഷാഫിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ധ്രുവൻ, ഷറഫുദ്ദീൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഷാഫി-റാഫി കൂട്ടുകെട്ട് ഒരുക്കിയ പുതിയ ചിത്രം ചിൽഡ്രൺസ് പാര്‍ക്ക് ഈദ് റിലീസായി തീയേറ്ററുകളിലെത്തി.

ചിത്രത്തിലേക്ക് തന്നെ നായകനായി തെരഞ്ഞെടുത്തതിന് സംവിധായകൻ ഷാഫിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ. പുലിവാൽ കല്യാണം ലൊക്കേഷനിൽ ചാൻസ് ചോദിച്ചു ചെന്നപ്പോൾ നമ്പർ കൊടുത്തേക്ക്, വിളിക്കാം എന്നു പറഞ്ഞു തിരിച്ചയച്ച ഷാഫി സാർ വർഷങ്ങൾക്കു ശേഷം വിളിച്ചപ്പോ, ഒട്ടും കുറച്ചില്ല, നായകൻ ആയിട്ടു തന്നെ വിളിച്ചുവെന്ന് വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു. ഷാഫി സംവിധാനം ചെയുന്ന കോമഡി എൻ്റർടൈനര്‍ ചില്‍ഡ്രണ്‍സ് പാർക്കിന് വേണ്ടി റാഫിയാണ് കഥയും തിരക്കഥയും സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണനാട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പുലിവാൽ കല്യാണം ലൊക്കേഷനിൽ ചാൻസ് ചോദിച്ചു ചെന്നപ്പോൾ നമ്പർ കൊടുത്തേക്ക്, വിളിക്കാം എന്നു പറഞ്ഞു തിരിച്ചയച്ച ഷാഫി സാർ വർഷങ്ങൾക്കു ശേഷം വിളിച്ചപ്പോ, ഒട്ടും കുറച്ചില്ല, നായകൻ ആയിട്ടു തന്നെ വിളിച്ചു..
ചിൽഡ്രൻസ് പാർക്കിൽ 3 നായകന്മാരിൽ ഒരാളായി ഞാനും ഉണ്ട്‌…
( ചെറിയ റോളുകളായി മായാവിയിലും ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചിട്ടുണ്ട്)

ഇന്ന് ‘ചിൽഡ്രൻസ് പാർക്ക് ‘ റിലീസ് ആവുകയാണ്…എല്ലാവരും കാണണം, അനുഗ്രഹിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍