UPDATES

സിനിമാ വാര്‍ത്തകള്‍

‘രാഹുൽ ഗാന്ധിയെ കുറിച്ച് സിനിമയെടുക്കണമെങ്കിൽ ഭൂരിഭാഗവും തായ്‌ലൻഡിൽ വേണ്ടിവരും’; മോദിയെ പുകഴ്ത്തി രാഹുലിനെ താഴ്ത്തി വിവേക് ഒബ്‌റോയ്

‘വിദ്യാഭ്യാസമോ അനുഭവസമ്പത്തോ, പണമോ ഒന്നുമില്ലാതെ റെയിൽവെ സ്റ്റേഷനിൽ ചായവിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ജാതിയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി’

രാഹുൽ ഗാന്ധിയെ കുറിച്ച് സിനിമയെടുക്കണമെങ്കിൽ ഭൂരിഭാഗവും തായ്‌ലൻഡിൽ വേണ്ടിവരും എന്ന് പരിഹസിച്ച് വിവേക് ഒബ്‌റോയ്. പി എം നരേന്ദ്രമോദി സിനിമയുമായി ബന്ധപ്പെട്ട് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ടുള്ള വിവേകിന്റെ ഈ പരാമർശം.

രാഹുൽ ഗാന്ധിയുടെ കഥ പറയുന്ന ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ:

”ഞാനെന്തിനാണ് രാഹുൽ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അദ്ദേഹം എന്താണ് ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ കഥയെങ്കിൽ സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലൻഡിൽ വേണ്ടിവരും”- ഒബ്റോയി പറയുന്നു

”അവരവർക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നും സിനിമ ചെയ്യുന്നവരാണ് തീരുമാനിക്കേണ്ടത്. ഈദിനോ ക്രിസ്മസിനോ ദീപാവലിക്കോ ഒരു സിനിമയുടെ റിലീസ് നിശ്ചയിക്കുമ്പോൾ ആരെങ്കിലും ചോദിക്കാറുണ്ടോ അതെന്തിനാണെന്ന്?

”രാഷ്ട്രീയ പശ്ചാത്തലമോ അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസമോ അനുഭവസമ്പത്തോ, പണമോ ഒന്നുമില്ലാതെ റെയിൽവെ സ്റ്റേഷനിൽ ചായവിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ജാതിയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കൻ പ്രസിഡന്റുമായും ജപ്പാൻ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് അദ്ദേഹം. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാൻ സാധിക്കുന്ന ഒന്നല്ല.”- വിവേക് ഒബ്റോയി പറയുന്നു

അവരവർക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നും സിനിമ ചെയ്യുന്നവരാണ് തീരുമാനിക്കേണ്ടത്. ഈദിനോ ക്രിസ്മസിനോ ദീപാവലിക്കോ ഒരു സിനിമയുടെ റിലീസ് നിശ്ചയിക്കുമ്പോൾ ആരെങ്കിലും ചോദിക്കാറുണ്ടോ അതെന്തിനാണെന്ന്?

”രാഷ്ട്രീയ പശ്ചാത്തലമോ അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസമോ അനുഭവസമ്പത്തോ, പണമോ ഒന്നുമില്ലാതെ റെയിൽവെ സ്റ്റേഷനിൽ ചായവിറ്റ് നടന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ജാതിയുടെയോ സംഘടനയുടെയോ പിൻബലമില്ലാതെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഇന്ന് അമേരിക്കൻ പ്രസിഡന്റുമായും ജപ്പാൻ പ്രധാനമന്ത്രിയുമായും മുഖാമുഖം സംസാരിക്കുന്ന ലോകനേതാവാണ് അദ്ദേഹം. ഇതുപോലൊരു കഥാപാത്രം എപ്പോഴും ചെയ്യാൻ സാധിക്കുന്ന ഒന്നല്ല.”- വിവേക് ഒബ്റോയി പറയുന്നു

തെരഞ്ഞെടുപ്പിന് മുന്‍പ് മോദിക്ക് ഹീറോ പരിവേഷം നല്‍കാനാണ് സിനിമ പുറത്തിറക്കുന്നതെന്ന് നഗ്മ ആരോപിച്ചിരുന്നു. ഏഴ് പതിറ്റാണ്ടുകളായി സര്‍ നെയിമിനെ ആരാധിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ ഭേദമാണ് ഇതെന്ന് വിവേക് പറഞ്ഞു.

പ്രധാനമന്ത്രി തിരക്കഥ വായിച്ചോ എന്ന ചോദ്യത്തിന്  ”ഒരു രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ഇതിനൊക്കെ എവിടെയാണ് സമയം”? മോദി സിനിമ കണ്ടോ എന്നുള്ളത് ഒരു സസ്പെൻസായി നിലനിൽക്കട്ടേ എന്നും താരം കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍