UPDATES

സിനിമാ വാര്‍ത്തകള്‍

‘പിഎം നരേന്ദ്ര മോദി’ ഏപ്രിന്‍ 12ന്; എന്താണിത്ര തിടുക്കമെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ

മേരി കോം, സറബ്ജിത്ത് എന്നീ ബയോപിക്കുകള്‍ സംവിധാനം ചെയ്ത ഓമാംഗ് കുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം പിഎം നരേന്ദ്ര മോദി ഏപ്രില്‍ 12 ന് റിലീസ് ചെയ്യും.
വിവേക് ഒബ്റോയിണ് ആണ് മോദിയായി വേഷമിടുന്നത്. മേരി കോം, സറബ്ജിത്ത് എന്നീ ബയോപിക്കുകള്‍ സംവിധാനം ചെയ്ത ഓമാംഗ് കുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

മോദിയുടെ വളരെ ലളിതമായ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം പ്രമേയമാക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തികരിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന് വിവേക് ഒബ്റോയിക്ക് പരിക്ക് പറ്റിയത് നേരത്തെ വാർത്തയായിരുന്നു. ചിത്രത്തിന്‍റെ അവസാന പകുതി കഴിഞ്ഞ ദിവസം മുംബൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചിത്രം ഇത്ര പെട്ടെന്ന് ഇറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ എന്ന വിമർശനം രൂക്ഷമായി തന്നെ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍