UPDATES

സിനിമാ വാര്‍ത്തകള്‍

സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണ്; സിദ്ദിഖിനെ വിമർശിച്ച് ഡബ്ല്യുസിസി

ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സിദ്ദിഖിനെ വിമർശിച്ചുകൊണ്ട് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി രംഗത്തെത്തിയിരിക്കുകയാണ്. രേവതി സമ്പത്തിന്റെ ലൈംഗിക ആരോപണതിന് മറുപടിയായി ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ സിനിമയിലെ രംഗം പങ്കുവച്ച് കൊണ്ടാണ് സിദ്ദിഖ് രംഗത്തെത്തിയത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡബ്ല്യൂസിസിയുടെ പ്രതികരണം.

സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്നും ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു.

‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ സിനിമയില്‍ വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് ‘മീ ടൂ’ എന്നു പറയുകയും. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാമ്പയ്‌നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതുമാണ് രംഗം. ചിത്രത്തിന്റെ പേരല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ താരം വീഡിയോയില്‍ ചേര്‍ത്തിട്ടില്ല.

ഡബ്ല്യു .സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായതകൾ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

#Avalkkoppam #അവൾക്കൊപ്പം

ഇത്തവണ സിപിഎമ്മിന് കിട്ടിയത് നിലപാടുകളുടെ വോട്ടാണ്, തോല്‍വിക്ക് കാരണം ശബരിമലയല്ല, നവോഥാന നിലപാടുകള്‍ കൈവിടരുത്: ബിന്ദു അമ്മിണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍