UPDATES

സിനിമ

‘അവള്‍ക്കൊപ്പം’ ഞങ്ങള്‍ക്ക് വെറുമൊരു ഹാഷ്ടാഗ് അല്ല, അവളെ ചേര്‍ത്ത് നിര്‍ത്തല്‍ തന്നെയാണ്-സംവിധായിക വിധു വിന്‍സെന്റ്

ഞങ്ങള്‍ ഇപ്പോള്‍ ചെറിയ കൂട്ടമാണ്. ചെറുത്തു നില്‍പ്പുകളിലൂടെ വളരും. കാത്തിരുന്നു കണ്ടോളൂ

മലയാള താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ച നടിമാരെ ചേര്‍ത്തുനിര്‍ത്തുന്നുവെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) സംഘടനയിലെ അംഗവും സംവിധായികയുമായ വിധു വിന്‍സെന്റ്. അമ്മയില്‍ നിന്നും ഭാവനയടക്കം നാലു നടിമാരാണ് രാജിവെച്ചത്. ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിന്മാര്‍. ഇന്ന് (27-11-2018) പതിനൊന്ന് മണിക്ക് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജി വിവരം പുറത്തുവിട്ടത്.

നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മലയാള താര സംഘടനയായ ‘അമ്മ’ സ്ത്രീ വിരുദ്ധത കൊട്ടി ആഘോഷിക്കുന്ന വെറും മിമിക്രി കൂട്ടങ്ങളാണെന്നും വിധു പറഞ്ഞു. വിധു അഴിമുഖത്തോട്-

‘മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് നടിന്മാര്‍ രാജിവെച്ചത് ‘അവള്‍ക്കൊപ്പം’ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് കൊണ്ടുതന്നെയാണ്. ‘അവള്‍ക്കൊപ്പം’ എന്നത് ഞങ്ങള്‍ക്ക് വെറുമൊരു ഫെയ്‌സ്ബുക്ക് ഹാഷ്ടാഗ് അല്ല, സോഷ്യല്‍ മീഡിയയിലും മറ്റും ഉപയോഗിക്കുന്നതുപോലെയുള്ള വെറും വാക്കല്ല. ‘അവള്‍ക്കൊപ്പം’ എന്നാല്‍ ഏതു സാഹചര്യത്തിലും അവളെ ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെയാണ്.

ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല; ഭാവനയടക്കം നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു

ഈ തീരുമാനം അവര്‍ (നടിമാരുടെ രാജി) എടുത്തപ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതിനായി വേദനാജനകമായ പല കാര്യങ്ങളും അനുഭവിക്കേണ്ടി വരും. സ്വയം നഷ്ടപ്പെടുത്തിയാണ് അവര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഭാവിയില്‍ നേടാമായിരുന്ന പല സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തിയിട്ടാണ് അവര്‍ ‘അവള്‍ക്കൊപ്പം’ നില്‍ക്കുന്നത്.

അമ്മ സംഘടനയിലെ പല പ്രവര്‍ത്തികളും സ്ത്രീ വിരുദ്ധമായിട്ടുള്ളതാണ്. അതിപ്പോള്‍ അമ്മയുടെ താര ഷോ-കളില്‍ പോലും വ്യക്തമാണ്. സ്ത്രീ വിരുദ്ധത കൊട്ടി ആഘോഷിക്കുന്ന വെറും മിമിക്രി കൂട്ടങ്ങളേക്കാള്‍ തങ്ങള്‍ എത്രയോ മേലെയാണെന്നും ആക്രമണം സഹിച്ച് ഇവിടെ തുടരെണ്ടെന്നും ഈ രാജിവെച്ച നടിന്മാര്‍ സ്വയം ചിന്തിച്ചിട്ടുണ്ടാവും. അത് തന്നെയാകും അവരെ അവിടെ (അമ്മ) നിന്നും പുറത്തുപോകുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

മലയാളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ബോളിവുഡിലും ഇന്ത്യക്ക് പുറത്തുമൊക്കെ ഈ മേഖലയില്‍ സ്ത്രീകളുടെ കലാപം നടക്കുകയാണ്. ഇത്രയും സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഒക്കെ ഇവിടെ നടക്കുമ്പോള്‍, ഇത്രയേറെ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രവര്‍ത്തികള്‍ ആ സംഘടന നടത്തുമ്പോള്‍, കലാപത്തിന് അഹ്വാനം ചെയ്തില്ലെങ്കില്‍ ഇതിലെ സ്ത്രീകള്‍ ഒക്കെ ആത്മഹത്യ ചെയ്യുകയായിരിക്കും നല്ലത്.

ഇത് മലയാള സിനിമയുടെ മാത്രമല്ല, സമൂഹത്തില്‍ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാക്കുന്ന അക്രമണത്തെ ചെറുക്കാന്‍ ഇതുപോലെയുള്ള എതിര്‍ശബ്ദങ്ങള്‍ ഉണ്ടാകണം. ‘

ഡബ്ല്യുസിസി പിളര്‍ന്നുവെന്നും അവസാനിച്ചെന്നുമൊക്കെയുള്ള താരരാജക്കന്മാരുടെ ഫാന്‍സ് പ്രചരണത്തിനെതിരെയും വിധു പ്രതികരിച്ചു- ‘ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് ചെറുത്തുനില്‍പ്പ് നടത്തുന്നത്. ഒരുമിച്ച് ചേര്‍ന്നുനിന്ന്.. പരസ്പരം ചേര്‍ത്തുനിര്‍ത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഇപ്പോള്‍ ചെറിയ കൂട്ടമാണ്. ചെറുത്തു നില്‍പ്പുകളിലൂടെ വളരും.. കാത്തിരുന്നു കണ്ടോളൂ..’

ശോഭ, വിജയശ്രീ, റാണി പത്മിനി, സില്‍ക്ക് സ്മിത; ഇവരുടെ മരണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമായി

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

പോണ്‍ സ്റ്റാറുകളായി സ്വയം അവരോധിക്കുന്ന കൌമാരക്കാരെ, താര സംഘടനയുടെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

ഈ മനോവൈകൃത സ്വയംപൊക്കികളില്‍ നിന്നും ഇതല്ലാതൊന്നും പ്രതീക്ഷിക്കേണ്ടതില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍