UPDATES

സോഷ്യൽ വയർ

‘ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നു’; ക്ഷമ ചോദിച്ച അലന്‍സിയറിനോട് ഡബ്ല്യു.സി.സി

സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

നടി ദിവ്യ ഗോപിനാഥ്ന്റെ പരാതിയിൽ മീ ടൂ വിവാദത്തിൽ അകപ്പെട്ട താരമായിരുന്നു അലൻസിയർ. അലൻസിയർ ഈ വിഷയത്തിൽ പരസ്യമായി മാപ്പു പറയണമെന്നായിരുന്നു ദിവ്യ പറഞ്ഞിരുന്നത്. ഇതേ തുടർന്ന് അലൻസിയർ തനിക്ക് പറ്റിയ തെറ്റ് സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു.

നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു.എന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഡബ്ല്യു.സി.സി തങ്ങളുടെ പ്രതികരണമറിയിച്ചത്. കൂടാതെ പരസ്യമായി ക്ഷമ ചോദിച്ച അലന്‍സിയറിന്റെ നിലപാടിൽ നടി ദിവ്യ ഗോപിനാഥ് സന്തോഷം പ്രകടിപ്പിച്ചിരുന്നു

ദിവ്യ ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെയുള്ള ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിനു ശേഷം ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്ക് പരാതി നൽകുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവർത്തക ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ് . ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

‘തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം തുടരരുത്, ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നു’; ദിവ്യ ഗോപിനാഥ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍