UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാതിക്രമ പരാതികള്‍; എഎംഎംഎയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

ഡബ്ല്യുസിസി നല്‍കിയ ഹര്‍ജിയിലാണ് നടപടി

ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ആഭ്യന്തര സമിതി രൂപീകരിക്കണമെന്നാവശ്യവുമായി വിമന്‍ ഇന്‍ കളക്ടീവ് നല്‍കിയ ഹര്‍ജിയില്‍ എഎംഎംഎയ്ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. റിമ കല്ലിങ്കല്‍, ഡബ്ല്യുസിസിയുടെയും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനം എഎംഎംഎയില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സംഘടനയില്‍ ഇത്തരമൊരു സംവിധാനം നിലവില്‍ ഇല്ലാത്തത് നിയമവിരുദ്ധവും മൗലികവകാശ ലംഘനവുമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം എഎംഎംഎയില്‍ അത്യാവശ്യമാണെന്നും സുപ്രിം കോടതി തന്നെ തൊഴില്‍ സംബന്ധമായ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണമെന്നു വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ഹൈക്കോതി എഎംഎംഎയ്ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍