UPDATES

സിനിമാ വാര്‍ത്തകള്‍

കരാര്‍ ഒപ്പിട്ട  മൂന്നുലക്ഷം നല്‍കി, ലാഭവിഹിതം നല്‍കണോയെന്നത് നിര്‍മാതാക്കളുടെ വിവേചനാധികാരം; സമീര്‍ താഹിറിന്റെ പിതാവ്

സുഡാനി ഫ്രം നൈജീരയയുടെ നിര്‍മാതാക്കളില്‍ നിന്നും താന്‍ വംശീയവിവേചനത്തിന് ഇരയായെന്നാണ് സാമുവല്‍ ആരോപിക്കുന്നത്

കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ തന്നോട് വംശീയവിവേചനം കാണിക്കുകയും പ്രതിഫലം തീരെ കുറച്ച് നല്‍കിയുമെന്നും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത നൈജീരിയന്‍ നടന്‍ സാമൂവല്‍ അബിയോളം റോബിന്‍സണിന്റെ ആരോപണങ്ങള്‍ വന്‍ വിവാദമായിരിക്കുകയാണ്. എന്നാല്‍ സാമുവലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹെഡും നിര്‍മാതാക്കളില്‍ ഒരാളായ സമീര്‍ താഹിറിന്റെ പിതാവുമായ താഹിര്‍ യൂസഫ് അഴിമുഖത്തോട് പറഞ്ഞത്.

മൂന്നു ലക്ഷം രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. ആ തുക നല്‍കി. പ്രത്യേക താമസ സൗകര്യവും നല്‍കിയിരുന്നു. ചിത്രം വിജയിച്ചപ്പോള്‍ ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിക്കുന്നതാവാം. ലാഭവിഹിതം നല്‍കണമോയെന്നത് നിര്‍മ്മാതാക്കളുടെ വിവേചന അധികാരമാണ്. പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ലാഭം കണക് കൂട്ടിയിട്ടില്ല. അത് കൊടുക്കണമോയെന്നും തീരുമാനിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല; താഹിര്‍ യൂസഫ് പറയുന്നു.

മലയാള സിനിമയില്‍ വരുന്ന പുതുമുഖ താരങ്ങള്‍ക്ക് പോലും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുന്നുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് ലഭിച്ചത് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ്. സിനിമയുടെ വിജയത്തിന് അനുസരിച്ച് കൂടുതല്‍ പ്രതിഫലം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. താന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും പങ്കെടുത്തു. എന്നാല്‍ നൈജീരിയില്‍ തിരികെ എത്തിയിട്ടും തനിക്ക് വാഗ്ദാനം ചെയ്തത് പോലെ പ്രതിഫലം നല്‍കിയില്ല. നിര്‍മാതാക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ മറുപടി ഒന്നും ലഭിച്ചുമില്ല. ഈ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം വിശദമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് എന്നാണ് സാമുവല്‍ ഈ വിഷയത്തില്‍ വിശദീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍