UPDATES

സിനിമാ വാര്‍ത്തകള്‍

മോദിയുടെ ജീവിത്തെ ആസ്പദമാക്കി വെബ് സീരിസ് വരുന്നു; ‘മോദി’ ഏപ്രിലിൽ സ്ട്രീമിങ് ആരംഭിക്കും

ഇതേ സമയം മോദിയുടെ ജീവിതം പ്രമേയമാകുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത്തെ ആസ്പദമാക്കി വെബ് സീരിസ് ഒരുങ്ങുന്നു. അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഇറോസ് നൗ ആണ് ബുധനാഴ്ച ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. ‘മോദി’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിലിൽ സ്ട്രീമിങ് ആരംഭിക്കും.

ഓ മൈ ഗോഡ്, 102 നോട് ഔട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഉമേഷ് ശുക്ലയാണ് സംവിധായകൻ. പത്ത് ഭാഗങ്ങളുള്ള സീരിസ് മോദിയുടെ 12 വയസ്സ് മുതൽ രാഷ്ട്രീയ ജീവിതം വരെയുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതേ സമയം മോദിയുടെ ജീവിതം പ്രമേയമാകുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിൽ മോദിയായി എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍