UPDATES

സിനിമാ വാര്‍ത്തകള്‍

‘ലഞ്ച് ബോക്‌സ്’ സംവിധായകന്‍ ഒരുക്കുന്ന വെബ് സീരിസ്; ഇന്ദിര ഗാന്ധിയാകാൻ വിദ്യാബാലൻ

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്

വിദ്യാ ബാലൻ നായികയായി ഒരു വെബ് സീരിസ് ഒരുങ്ങുന്നു. ഇന്ദിരാ ഗാന്ധിയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുക. ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്ര ആണ് സംവിധാനം.

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യ ബാലന്റെ വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇതോടെ അരങ്ങേറുന്നത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.

‘ഞാനൊരു വെബ് സീരിസ് ചെയ്യുകായണ്. എന്റെ അരങ്ങേറ്റമാണ്. റോണി സ്‌ക്രൂവാലയായിരിക്കും നിര്‍മ്മിക്കുക. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു’- വിദ്യ ബാലൻ പറയുന്നു.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’
ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജഗന്‍ ശക്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകൻ. ഐ.എസ്.ആര്‍.ഒയിലെ രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായി അക്ഷയ്കുമാറും താര ഷിന്‍ഡേ എന്ന സഹപ്രവര്‍ത്തകയായി വിദ്യാബാലനും വേഷമിടുന്നു. ഇവർക്ക് പുറമെ തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍