UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ ജീൻസ് അവർ ഊരി വാങ്ങി; കത്രീന കൈഫിനെ കുറിച്ച് അനൈറ്റ ഷ്റോഫ്

നടി കത്രീന കൈഫ്‌, തന്റെ ജീൻസ് എടുത്തതിനാൽ ഒരു ദിവസം മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കേണ്ട അവസ്ഥ തനിക്കുണ്ടായെന്നാണ് അനയ്റ്റ പറയുന്നത്.

ഒരുപാട് വെളിപ്പെടുത്തലുകളുടെ ഇടം എന്ന നിലക്ക് നേഹ ധുപിയയുടെ ‘ബി.എഫ്.എഫ് വിത്ത് വോഗ്ഗ് ‘ എന്ന ടോക് ഷോ വളരെ ശ്രദ്ധേയമാണ്. ഇത്തവണ വോഗ് എഡിറ്ററായ അനൈറ്റ ഷ്റോഫ് അഡ്ജാനിയയുടെ തുറന്നുപറച്ചിലാണ് പുതിയ വിശേഷം. നടി കത്രീന കൈഫ്‌, തന്റെ ജീൻസ് എടുത്തതിനാൽ ഒരു ദിവസം മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കേണ്ട അവസ്ഥ തനിക്കുണ്ടായെന്നാണ് അനയ്റ്റ പറയുന്നത്.

സംഭവം ഇങ്ങനെയാണ്, കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്‌ഫിറ്റുമായി അടുത്ത് ചെന്നപ്പോൾ, തന്റെ ജീൻസ് വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ആ ജീൻസ് അവർക്ക് നൽകണമെന്നും പറഞ്ഞു. അങ്ങനെ തന്റെ ജീൻസ് കത്രീനയ്ക്ക് നൽകേണ്ടി വന്നെന്നും താൻ തന്റെ
അടിവസ്ത്രത്തിൽ ആയിരുന്നു ആ ദിവസം മുഴുവൻ കഴിയേണ്ടി വന്നതെന്നും എന്നും നേഹ ധൂപിയയോട് വിവരിച്ചു.

എന്തിരുന്നാലും കത്രീനയും അവസാനം വിശദീകരണവുമായി വന്നു.
“ഞാൻ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. ഞാൻ നിങ്ങളെ നോക്കിയപ്പോൾ, ഞാൻ ഷോപ്പ് ചെയ്യുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് കൊണ്ട് തന്നെ ഞാൻ അത് യഥാർത്ഥത്തിൽ വാങ്ങിക്കുകയായിരുന്നു. ”

നേഹ ധുപിയ ഈ ടോക് ഷോയുടെ പ്രോമോ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഈ വീഡിയോയിലാണ് ഹാസ്യ രൂപേണയുള്ള അനൈറ്റയുടെയും കത്രീനയുടെയും പ്രതികാരങ്ങൾ ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍