UPDATES

സിനിമാ വാര്‍ത്തകള്‍

മലയാളത്തിലെ മികച്ച നടൻ ആര്?; കേശുവിനെ ഉദാഹരണമാക്കി വിജയ് സേതുപതി

ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാള സിനിമയിലും തന്റെ സാനിധ്യം അറിയിക്കുകയാണ്. ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയപ്പോൾ മലയാളത്തിലെ മികച്ച നടൻ ആരെന്ന ചോദ്യത്തിന് സേതുപതി നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്.

മലയാളത്തിൽ മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടനെന്ന ചേദ്യത്തിന് അത് ഇതുവരെ നിങ്ങൾക്കും മനസിലായിട്ടില്ലേ എന്ന് മറുചോദ്യം ചോദിച്ച താരം ഉപ്പും മുളകിലെയും കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അൽസാബിത്തിനെ ചൂണ്ടിക്കാട്ടിയാണ് മറുപടി പറഞ്ഞത്. ആ കുട്ടി പോലും ചിത്രത്തിൽ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് വിജയ് സേതുപതി ചൂണ്ടിക്കാട്ടി. എല്ലാവരും നന്നായി അഭിനയിക്കുന്നവരാണെന്നും വിജയ് സേതുപതി വ്യക്തമാക്കി. അൽസാബിത്ത് ചിത്രത്തിൽ ജയറാമിൻ്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുന്നത്.

തനിക്ക് മനുഷ്യരെ വീക്ഷിക്കാനിഷ്ടമാണെന്നും ഭാഷയെ സ്നേഹിക്കുന്ന മനുഷ്യനാണ് താനെന്നും വിജയ് സേതുപതി പറഞ്ഞു. അതിനാൽ തന്നെ ആദ്യ ചിത്രത്തിൽ താൻ തമിഴ് താരമായി തന്നെയാണ് വരുന്നതെന്നും ചിത്രത്തിൻ്റെ കഥയാണ് കരുത്തെന്നും വിജയ് സേതുപതി പറഞ്ഞു. ഏവര്‍ക്കും വിഷു ആശംസകൾ നേരാനും താരം മറന്നില്ല.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജി നിര്‍മിച്ച് സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ ആകാംക്ഷ നല്‍കുകയാണ് മാര്‍ക്കോണി മത്തായി.

ചിത്രത്തില്‍ ആത്മീയയാണ് നായിക. അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍